Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഓണക്കിറ്റിലെ ശർക്കരയിൽ 'ഹാൻസ്' പാക്കറ്റ്
text_fieldsbookmark_border
നടുവണ്ണൂർ (കോഴിക്കോട്): ഓണക്കിറ്റിലെ ശർക്കരയിൽ ലഹരി വസ്തുവായ 'ഹാൻസ്' പാക്കറ്റ്. നടുവണ്ണൂർ സൗത്ത് പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിലാണ് ഹാൻസ് പാക്കറ്റ് കണ്ടെത്തിയത്. നടുവണ്ണൂർ പുത്തലത്ത് ആലിയുടെ കുടുംബത്തിന് ലഭിച്ച ഓണക്കിറ്റിലെ ശർക്കര ചൊവ്വാഴ്ച രാവിലെ പലഹാരമുണ്ടാക്കുന്നതിനായി ഉരുക്കിയപ്പോഴാണ് ഹാൻസ് പാക്കറ്റ് ലഭിച്ചത്. പാക്കറ്റിൽ ലഹരി വസ്തുവായ ഹാൻസ് പൊടിയുമുണ്ട്. നടുവണ്ണൂർ ഹെൽത്ത് ഇൻസ്പക്ടർ ബീന കുര്യൻ ഫുഡ് സേഫ്റ്റി ഓഫീസർക്ക് തുടർ നടപടിക്കായി വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
