ഹനീഫ വധം: കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്‍െറ ഭാഗമാണെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍
text_fieldsകൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്‍െറ ഭാഗമായാണ് ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫ കൊല്ലപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍. ചാവക്കാട് പൊലീസ് കുറ്റപത്രം നല്‍കിയ കേസില്‍ ഹൈകോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനത്തെുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള ഒന്നാം പ്രതിക്ക് ജാമ്യ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.യു. സജീവന്‍ സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ പറയുന്നു. ഒന്നാം പ്രതി ഷമീര്‍ നല്‍കിയ ജാമ്യഹരജിയിലാണ് വിശദീകരണം.
ഗ്രൂപ്പുവൈരം ശക്തമായ ചാവക്കാട് മേഖലയില്‍ നമ്മ, യൂത്ത് പവര്‍ എന്നീ പേരുകളില്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകളുടെ ക്ളബ് പ്രവര്‍ത്തിച്ചിരുന്നു. ഒരു ക്ളബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേസിലെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളും ഹനീഫയുടെ ഗ്രൂപ്പിലെ ഫൈസല്‍, സക്കീര്‍ എന്നിവരും തമ്മില്‍ സംഘര്‍ഷമുണ്ടായി. രക്ഷപ്പെടാനായി ഫൈസലും സക്കീറും ഹനീഫയുടെ വീട്ടിലേക്ക് ഓടിക്കയറി.
പിന്തുടര്‍ന്നത്തെിയ പ്രതികളില്‍നിന്ന് ഇവരെ സംരക്ഷിക്കാന്‍ ശ്രമിച്ച ഹനീഫയെ വീട്ടില്‍നിന്ന് പിടിച്ചിറക്കി കാര്‍ പോര്‍ച്ചിലത്തെിച്ചു. രണ്ടും മൂന്നും പ്രതികള്‍ ഹനീഫയുടെ കൈകള്‍ പിന്നിലേക്ക് വലിച്ചുപിടിക്കുകയും ഒന്നാം പ്രതി നെഞ്ചിലും വയറ്റിലും കുത്തുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഹനീഫ മരിച്ചത്.
കേസന്വേഷിച്ച ചാവക്കാട് പൊലീസ് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ജില്ല സെഷന്‍സ് കോടതി മുമ്പാകെ വിചാരണക്ക് തയാറാവുകയും ചെയ്ത ശേഷം കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ 2016 ഒക്ടോബര്‍ 27ന് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഹനീഫയുടെ മാതാവ് ഐഷാബി നല്‍കിയ ഹരജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവുണ്ടായത്.
തുടരന്വേഷണത്തിന്‍െറ ഭാഗമായി ഹനീഫയുടെ ഭാര്യക്കും മകള്‍ക്കും പുറമെ 110 സാക്ഷികളെ ചോദ്യംചെയ്തു. ഒരു രേഖ പിടിച്ചെടുത്തു. നേരത്തേ സംഭവസ്ഥലത്തുനിന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നല്‍കിയ രക്തസാമ്പിളില്‍ രണ്ടുപേരുടെ ഡി.എന്‍.എ വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.