Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഖുർആൻ കയ്യെഴുത്തുപ്രതി...

ഖുർആൻ കയ്യെഴുത്തുപ്രതി പൂർത്തീകരിച്ച് ഫാത്തിമ ശെഹ്​ബ

text_fields
bookmark_border
Fathima Shahana, Calligraphy
cancel
camera_alt

ഖുർആന്‍റെ കൈയെഴുത്ത് ​പ്രതിയുമായി ഫാത്തിമ ശെഹ്​ബ

കണ്ണൂർ: ​കണ്ണൂർ സിറ്റി സ്വദേശിനി കൊടപ്പറമ്പ് അൽ ഹംദിലെ ഫാത്തിമ ശെഹ്​ബ പാരായണം ചെയ്യുന്നത്​ 'സ്വന്തം ഖുർആൻ'. വിശുദ്ധ ഗ്രന്ഥത്തി​െൻറ മനോഹരമായ കൈയെഴുത്ത് ​പ്രതി തയാറാക്കിയിരിക്കുകയാണ്​ ഈ ബിരുദ വിദ്യാർഥിനി.

അച്ചടിച്ച്​ പുറത്തിറക്കുന്ന ഖുർആ​െൻറ അതേ കെട്ടിലും മട്ടിലുമാണ്​ കൈ കൊണ്ടെഴുതിയ ഖുർആൻ. സ്​കെച്ച്​ പേപ്പറിൽ സാധാരണ കറുത്ത മഷി പേനകൊണ്ടാണ്​ എഴുത്ത്​. കവറും ബോർഡറും മനോഹരമാക്കുന്നതിന്​ ഗ്ലിറ്റർ പേന ഉപയോഗിച്ചു. എല്ലാം ചേർന്ന്​ അച്ചടിയെ വെല്ലുംവിധം മനോഹരമാണ്​ ശെഹ്​ബയുടെ കൈയെഴുത്ത്​.

ഫാത്തിമ ശെഹ്​ബ തയാറാക്കിയ ഖുർആൻ കയ്യെഴുത്തുപ്രതി

പ്രവാചകൻ മുഹമ്മദി​െൻറ അനുയായികൾ മനഃപാഠമാക്കിയാണ്​ ആദ്യകാലത്ത്​ ഖുർആൻ പ്രചരിച്ചത്​. പിന്നീട്​ ക്രോഡീകരിച്ച്​ പുസ്​തക രൂപത്തിലായപ്പോൾ തയാറാക്കപ്പെട്ട കൈയെഴുത്ത്​ പ്രതികൾ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ മ്യൂസിയങ്ങളിലും ലൈബ്രറികളിലും സൂക്ഷിച്ചിട്ടുണ്ട്​. അച്ചുകൂടങ്ങളും ആധുനിക പ്രിൻറിങ്​​ സംവിധാനങ്ങളും വന്ന​േത​ാടെ ഖുർആ​െൻറ പുതിയ കൈയെഴുത്ത്​ പ്രതികൾ അപൂർവമാണ്​.



സ്​കൂളിൽ അറബി കാലിഗ്രഫി മത്സരങ്ങളിൽ പ​ങ്കെടുത്ത പരിചയമാണ്​ ഖുർആൻ പകർത്തിയെഴുതാൻ ​പ്രേരണയായതെന്ന്​ ശെഹ്​ബ പറഞ്ഞു. ഒരു വർഷവും രണ്ടു മാസവും കൊണ്ടാണ്​ എഴുതി പൂർത്തിയാക്കിയത്​. എഴുതിത്തീർത്ത ഓരോ വരിയും വാക്കും പരിശോധിച്ച്​ തെറ്റുകളില്ലെന്ന്​ ഉറപ്പുവരുത്തിയത്​ മതാപിതാക്കളും ബന്ധുക്കളും ചേർന്നാണ്​.

ഒമാനിൽ പ്രവാസിയായ അബ്​ദുൽ റഹൂഫി​​െൻറയും നാദിയയുടെയും മകളാണ്. പത്താംതരം വരെ പഠിച്ചത്​ ഒമാൻ ഇന്ത്യൻ സ്​കൂളിലാണ്​. കണ്ണൂർ ഡി.ഐ.എസിൽനിന്ന്​ പ്ലസ്​ ടു പൂർത്തിയാക്കി. ഇപ്പോൾ ഇൻറീരിയർ ഡിസൈനിങ് വിദ്യാർഥിനിയാണ്. സമൂഹ മാധ്യമങ്ങളിൽ ശെഹ്ബക്ക് അനുമോദന പ്രവാഹമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Fathima Shahana#Quran#Calligraphy
News Summary - Handwritten copy of Quran by malayali student
Next Story