Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളിയാരവത്തിനൊപ്പം...

കളിയാരവത്തിനൊപ്പം കൈനിറയെ സമ്മാനം; മാധ്യമം 'ഡെയ്ലി സന്തോഷം' നാളെ മുതൽ

text_fields
bookmark_border
കളിയാരവത്തിനൊപ്പം കൈനിറയെ സമ്മാനം; മാധ്യമം ഡെയ്ലി സന്തോഷം നാളെ മുതൽ
cancel
Listen to this Article

മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ പന്തുരുളാൻ ഇനി രണ്ട് പകൽ ബാക്കി. കാൽപന്ത് കളിയുടെ ഹൃദയഭൂമിയായ മലപ്പുറം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ദേശീയ ഫുട്ബാൾ മേളയുടെ ആരവങ്ങളിൽ പങ്കാളികളാവാൻ 'മാധ്യമ'വും ഒരുങ്ങുകയാണ്.

കുരിക്കൾ പൈപ്പ് ലൈൻസുമായി ചേർന്ന് മാധ്യമം സംഘടിപ്പിക്കുന്ന 'ഡെയ്ലി സന്തോഷം' സന്തോഷ് ട്രോഫി കോണ്ടസ്റ്റ് വെള്ളിയാഴ്ച തുടങ്ങും. ചോദ്യങ്ങൾ എല്ലാ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിക്കും. ക്യൂ.ആർ കോഡ് സ്കാൻ ചെയ്താണ് ഉത്തരങ്ങൾ അയക്കേണ്ടത്.

മത്സരാർഥികൾ പേര്, സ്ഥലം, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ നിർബന്ധമായും നൽകണം. ദിവസേന തെരഞ്ഞെടുക്കുന്ന നാലുപേർക്ക് ആകർഷക സമ്മാനങ്ങൾ. ഫൈനൽ മത്സര ദിവസം തെരഞ്ഞെടുക്കുന്ന മൂന്ന് മെഗാ ചോദ്യോത്തര വിജയികൾക്ക് ബംബർ സമ്മാനവുമുണ്ട്. പ്രതിദിന ചോദ്യങ്ങളുടെ ഉത്തരം അതത് ദിവസം വൈകുന്നേരം നാല് വരെയേ സ്വീകരിക്കൂ. ആദ്യ ചോദ്യം നാളത്തെ പത്രത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santhosh Trophy 2022
News Summary - Handful of prizes with playfulness madhyamam Sport quiz from tommarow
Next Story