മകെൻറ കൊലയാളിക്ക് മാപ്പ് നൽകിയ ഉമ്മക്ക് സ്നേഹ ഭവനം കൈമാറി
text_fieldsഒറ്റപ്പാലം 19ാം മൈല്‍ സ്വദേശി ആസിഫിെൻറ മാതാവ് ആയിഷ ബീവിക്കും കുടുംബത്തിനും കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മിറ്റി നിർമിച്ച ‘കാരുണ്യ
ഭവനം’ കൈമാറിയ ചടങ്ങ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ഒറ്റപ്പാലം: മകെൻറ കൊലയാളിക്ക് മാപ്പ് നൽകിയതിലൂടെ ശ്രദ്ധേയയായ മാതാവിന് കെ.എം.സി.സിയുടെ സ്നേഹഭവനം കൈമാറി. കൊല്ലപ്പെട്ട ഒറ്റപ്പാലം 19ാം മൈല്‍ സ്വദേശി ആസിഫിെൻറ (24) ഉമ്മ ആയിഷ ബീവിക്കും കുടുംബത്തിനുമാണ് കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കേന്ദ്രസമിതി കാരുണ്യ ഭവനം ഒരുക്കിയത്.
അമ്പലപ്പാറ പഞ്ചായത്തിലെ ചുനങ്ങാട് പിലാത്തറയിലാണ് 22 ലക്ഷം രൂപ ചെലവിൽ സ്നേഹ ഭവനം ഒരുക്കിയത്. സൗദിയിലെ അൽ ഹസയിൽ 2011ലാണ് ആസിഫ് കൊല്ലപ്പെട്ടത്. യു.പിയിലെ ഗോണ്ട സ്വദേശി മഹ്റം അലിഷഫിയുല്ല (40) ആയിരുന്നു പ്രതി. അൽഹസയിൽ പെട്രോൾ പമ്പിൽ ജീവനക്കാരായിരുന്ന ഇരുവരും സുഹൃത്തുക്കളുമായിരുന്നു. രണ്ടു വർഷത്തിന് ശേഷം നാട്ടിൽ വരാനിരിെക്കയാണ് ആസിഫ് കൊല്ലപ്പെട്ടത്. 2017ൽ വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.
പ്രതിയുടെ മാനസികനില തകരാറായതിനാൽ ശിക്ഷ നടപ്പാക്കാനായില്ല. പ്രതിയുടെ കുടുംബത്തിെൻറ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട അൽഹസ കെ.എം.സി.സി ഇരു കുടുംബങ്ങളെയും പണക്കാട്ടേക്കെത്തിച്ചു. തുടർന്നാണ് ആസിഫിെൻറ ഉമ്മ പ്രതിക്ക് നിരുപാധികം മാപ്പ് നൽകിയതായി രേഖ നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ശിക്ഷയും ഒഴിവായി കിട്ടി.
ഒറ്റപ്പാലത്ത് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള മുഖ്യപ്രഭാഷണം നടത്തി. ഇദ്രിസ് സ്വലാഹി, മുഹമ്മദ് ഫാറൂഖ്, ഇബ്രാഹിം മുഹമ്മദ്, എ.പി. ഉണ്ണികൃഷ്ണൻ, കുഞ്ഞിമോൻ കാക്കിയ, പി.എ. തങ്ങൾ, പി.പി. മുഹമ്മദ് കാസിം, പി.എം.എ. ജലീൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

