ഹനാന് ചെന്നിത്തലയെ കണ്ടു; സ്നേഹ കാവ്യവുമായി VIDEO
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങൾക്കുമുന്നിൽ പകച്ചുനിന്നപ്പോൾ തനിക്ക് നല്കിയ പിന്തുണക്ക് നന്ദിയറിയിച്ച് ഹനാന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കാണാനെത്തി. ഭാര്യ അനിതയോടൊപ്പമാണ് ചെന്നിത്തല ഹനാനെ സ്വീകരിച്ചത്. പിന്തുണ അറിയിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ചെന്നിത്തല ഉറച്ചുനിന്നത് തനിക്ക് ആശ്വാസംനൽകിയെന്ന് ഹനാന് പറഞ്ഞു.

രമേശ് ചെന്നിത്തലയെക്കുറിച്ച കവിതയിലൂടെയാണ് ഇതിനുള്ള നന്ദി ഹനാന് അറിയിച്ചത്. ഒമ്പതുവരി കവിത ഹനാന് തന്നെയാണ് രചിച്ചത്. തനിക്ക് പ്രതിപക്ഷനേതാവിനോടുള്ള ആദരവും സ്നേഹവും ഈ അക്ഷരങ്ങളില്‍ നിറഞ്ഞുനില്ക്കുന്നെന്ന് പറഞ്ഞാണ് ഹനാന് കവിത പ്രതിപക്ഷനേതാവിന് സര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
