Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടുകാർ നൽകിയ സംഭാവന...

നാട്ടുകാർ നൽകിയ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക്​ കൈമാറി ഹനാൻ

text_fields
bookmark_border
നാട്ടുകാർ നൽകിയ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക്​ കൈമാറി ഹനാൻ
cancel

കൊച്ചി: പ്രളയ ദുരിതക്കയത്തിലുള്ള മലയാളികൾക്ക്​ സഹായവുമായി ഹനാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപയാണ്​ ഹനാൻ സംഭാവന നൽകിയത്​. മുമ്പ്​ നാട്ടുകാര്‍ പിരിച്ചു നല്‍കിയ തുകയാണ് ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്​. നിങ്ങൾ സ്​നേഹത്തോടെ നൽകിയ പണം ഞാൻ സന്തോഷത്തോടെ നിങ്ങൾക്ക്​ തിരിച്ചു നൽകുന്നുവെന്നായിരുന്നു ഹനാ​​​െൻറ പ്രതികരണം.

സാധാരണക്കാരും രാഷ്​ട്രീയപ്രവർത്തകരും മത സംഘടനകളും മറ്റ്​ സാമൂഹിക സാംസ്​കാരിക സംഘടനകളും സിനിമാ താരങ്ങളുമെന്നുവേണ്ട പ്രവാസികൾ ഉൾപ്പടെ കേരളത്തിന്​ കൈത്താങ്ങുമായി രംഗത്തുണ്ട്​. വീട്​ വിട്ട്​ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറിയവർക്ക്​ വെള്ളവും ഭക്ഷണവും വസ്​ത്രവും എത്തിക്കാനും അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്​ സർവരും.  രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്രസേനയും രംഗത്തുണ്ട്​. ഇന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscmdrfheavy rainmalayalam newsHanan
News Summary - hanan donates money to cm's relief fund-kerala news
Next Story