പാടിയും പറഞ്ഞും ഹംന നേടിയത് 10 പോയിന്‍റ്
text_fieldsഹംന നസ്റിൻ
തൃശൂർ: അനീതികൾക്കെതിരായ വിരൽ ചൂണ്ടലായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ അറബി കഥാപ്രസംഗ മത്സരത്തിലെ ഹംന നസ്റിന്‍റെ പ്രകടനം. ഫലസ്തീനിലെ മനുഷ്യർക്ക് മേൽ ഇസ്രായേൽ തീതുപ്പുന്നത് തുടരുമ്പോഴാണ് വല്ലപ്പുഴ ഹയർ സെക്കന്ററി വിദ്യാർഥിയായ ഹംനയുടെ കഥാപ്രസംഗത്തിന്‍റെ കാലികപ്രസക്തി.
ഇസ്രായേലിന്‍റെ കിരാതമായ ആക്രമണത്തിൽ കുടുംബവും വീടും നഷ്ടപ്പെട്ടിട്ടും വിദ്യാഭ്യാസം നേടാനും അതുവഴി തന്‍റെ രാജ്യത്തിന്‍റെ നിലനിൽപ്പിന് വേണ്ടി പോരാടിയ സൽമാൻ എന്ന ഫലസ്തീനി ബാലന്‍റെ കഥയാണ് ഹംന തനത് അറബ് ശൈലിയിൽ പാടിയും പറഞ്ഞും അവതരിപ്പിച്ചത്.
ഈ വർഷം കഥാപ്രസംഗത്തിലും അറബി ഗാനത്തിലുമാണ് ഹംന എ ഗ്രേഡ് നേടിയത്. കഴിഞ്ഞ വർഷം കഥാപ്രസംഗത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാർഥിനിയായ ഹംനക്ക് വല്ലപ്പുഴ ഹൈസ്കൂൾ അധ്യാപകരായ ബഷീർ, സദക്കത്തുള്ള, മൻസൂർ, സുബൈർ എന്നിവരുടെ പരിശീലനവും പിതാവ് കബീർ അൻവരിയുടെ പിന്തുണയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

