'മുനമ്പം കമീഷൻ അട്ടിമറിക്കാനാണോ എന്നറിയില്ല, വിവരം പോലും തിരക്കാതെ എഫ്.ഐ.ആറിട്ടു'; പൊലീസിനെതിരെ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ
text_fieldsകൊച്ചി: തന്റെ പ്രതികരണം പോലും തേടാതെയാണ് പൊലീസ് കേസെടുത്തതെന്ന് പകുതിവില തട്ടിപ്പുകേസിൽ പ്രതി ചേർത്ത റിട്ട. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. കേസിൽ പറയുന്നത് പോലെ താൻ രക്ഷാധികാരിയല്ലെന്നും ഉപദേശകൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോ പരാതി കൊടുത്തു. അതുവായിച്ചു നോക്കിയ പോലീസ് തന്നോട് വിവരം പൊലും തിരക്കാതെ എഫ്.ഐ.ആറിട്ടുവെന്ന് രാമചന്ദ്രൻ നായർ പ്രതികരിച്ചു.
മുനമ്പം കമീഷൻ അട്ടിമറിക്കാനാണോ കേസെടുത്തതെന്ന് അറിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. എന്‍.ജി.ഒ കോണ്‍ഫെഡറേഷനുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചതാണ്. പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചേർത്ത് മൂന്നാം പ്രതിയാക്കിയാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്.
വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയിൽ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ അനന്ദ കുമാറാണ് ഒന്നാം പ്രതി. അനന്തു കൃഷ്ണന്‍ രണ്ടാംപ്രതിയുമാണ്.
സന്നദ്ധസംഘടനയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ ഇതുവരെ 147 പരാതികളാണ് പൊലീസിന് ലഭിച്ചത്. മലപ്പുറം ജില്ലയിൽ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

