Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാതിവില തട്ടിപ്പ്: ആനന്ദ കുമാർ അറസ്റ്റിൽ

text_fields
bookmark_border
പാതിവില തട്ടിപ്പ്: ആനന്ദ കുമാർ അറസ്റ്റിൽ
cancel

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് അറസ്റ്റ്. ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായ ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡോക്ടര്‍മാരുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് വൈകീട്ട് ആശുപത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഉച്ചക്ക് ഒന്നോടെ, ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ആനന്ദകുമാറിന്‍റെ വാഹനത്തിൽ തന്നെയാണ് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയത്. എറണാകുളത്തേക്ക് മാറ്റുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതോടെ, നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ടൗണ്‍ പൊലീസ് ആനന്ദകുമാറിനെ രണ്ടാം പ്രതിയാക്കിയെടുത്ത സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ജില്ല പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി പരിഗണിച്ചത്. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ നാലു തവണ മാറ്റി വെച്ച ഹരജിയിൽ തിങ്കളാഴ്ച വാദം പൂർത്തിയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Half-price scam: Anand Kumar arrested
Next Story