പാതിവില തട്ടിപ്പ് : കെ.എൻ. ആനന്ദ് കുമാർ എൻ.ജി.ഒ ഫെഡറേഷൻ ആജീവനാന്ത ചെയർമാൻ
text_fieldsതിരുവനന്തപുരം : ആയിരക്കണക്കിനാളുകളെ വഞ്ചിച്ച പാതി വില തട്ടിപ്പിൽ ആനന്ദ് കുമാർ എൻ.ജി.ഒ ഫെഡറേഷൻ ആജീവനാന്ത ചെയർമാൻ. സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എന്‍.ആനന്ദകുമാറാണ് എൻ.ജി.ഒ ഫെഡറേഷൻ ആജീവനാന്ത ചെയർമാൻ.
കെ എൻ ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവരാണ് എൻജിഒ കോൺഫെഡറേഷൻ സ്ഥാപക അംഗങ്ങൾ. അഞ്ച് പേർക്കും പിന്തുടർച്ചാവകാശമുണ്ടെന്നും രേഖകളിൽ പറയുന്നു. കൂടുതൽ അംഗങ്ങളെ നിർദേശിക്കാനുള്ള അധികാരവും ചെയർമാനായ ആനന്ദകുമാറിനാണ്. ആജീവനാന്തന ചെയർമാനാണെങ്കിലും ആനന്ദ് കുമാറിന് എപ്പോൾ വേണമെങ്കിലും രാജി വയ്ക്കാം. പുതിയ ആളെ നിർദ്ദേശിക്കാനുള്ള അധികാരവും ആനന്ദ് കുമാറിനാണ്.
പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാമം മേധാവി കെ.എൻ. ആനന്ദകുമാറിനൊപ്പം, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍റെ പങ്കിനെ കുറിച്ചും സമഗ്രാന്വേഷണം നടത്തുകയാണ് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എൻ.ജി.ഒ കോണ്‍ഫെഡറേഷന്‍റെ അധ്യക്ഷയായ ബീനക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
ജസ്റ്റിസ് സിഎന്‍.രാമചന്ദ്രന്‍ നായരായിരിക്കും ഉപദേശക സമിതിയുടെ ചെയര്‍മാനെന്ന കാര്യവും ട്രസ്റ്റ് ഡീഡില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അനന്തു കൃഷ്ണന്‍റെ ഉടമസ്ഥതയിലുളള പ്രഫഷണല്‍ സര്‍വീസസ് ഇന്നവേഷന്‍ എന്ന സംഘടനക്കാവും പാതിവിലക്ക് സാധനങ്ങള്‍ നല്‍കുന്നതിന്‍റെ ഉത്തരവാദിത്തമെന്നതും രേഖയിലുണ്ട്.
തട്ടിപ്പിന്‍റെ സൂത്രധാരന്‍ അനന്തുകൃഷ്ണന്‍ ആണെങ്കിലും നിയമപരമായ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ആനന്ദകുമാറിനാണെന്ന് വ്യക്തമാക്കുന്നുവെന്നതാണ് കേസില്‍ ഈ ട്രസ്റ്റ് ഡീഡിന്‍റെ പ്രാധാന്യം. രേഖകളിലുളള അഞ്ച് പേര്‍ക്ക് പുറമേ മറ്റ് രണ്ട് പേരെ കൂടി ആനന്ദകുമാര്‍ ട്രസ്റ്റിന്‍റെ ഭാഗമാക്കിയിരുന്നെന്ന വിവരവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

