Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകുതിവില തട്ടിപ്പ്: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തു

text_fields
bookmark_border
പകുതിവില തട്ടിപ്പ്: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തു
cancel

കൊച്ചി: പകുതിവില തട്ടിപ്പുകേസിൽ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ പ്രതിചേർത്തു. മൂന്നാം പ്രതിയാക്കി പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയിൽ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ അനന്ദ കുമാറാണ് ഒന്നാം പ്രതി. അനന്തു കൃഷ്ണന്‍ രണ്ടാംപ്രതിയുമാണ്.

സന്നദ്ധസംഘടനയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ ഇതുവരെ 147 പരാതികളാണ് പൊലീസിന് ലഭിച്ചത്.

മലപ്പുറം ജില്ലയിൽ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം കാര്യങ്ങൾ അന്വേഷിക്കാതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ പ്രതികരിച്ചു. താൻ രക്ഷാധികാരിയല്ലെന്നും ഉപദേശകൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Half-price fraud; Case filed against Justice C.N. Ramachandran as third accused
Next Story