Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹലാൽ ബോർഡ്​...

ഹലാൽ ബോർഡ്​ ഒഴിവാക്കണം; ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി

text_fields
bookmark_border
ഹലാൽ ബോർഡ്​ ഒഴിവാക്കണം; ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി
cancel

വ്യാപാര സ്​ഥാപനത്തിൽ നിന്ന്​ ഹലാൽ ബോർഡ്​ ഒഴിവാക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് രേഖാമൂലം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന കത്ത് നല്‍കിയത്. കുറുമശ്ശേരിയിൽ പ്രവർത്തിക്കുന്ന ബേക്കറിക്ക്​ ഔദ്യോഗിക ലെറ്റർ പാഡിൽ ഭാരവാഹികളുടെ പേരും ഒപ്പോടുംകൂടിയാണ്​ ഭീഷണിക്കത്ത്​ നൽകിയിരിക്കുന്നത്​. കത്തിന്‍റെ പൂർണരൂപം.

ഈ അടുത്ത കാലത്ത്​ പ്രവര്‍ത്തനം ആരംഭിച്ച നിങ്ങളുടെ സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിക്കുകയും അതുവഴി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്‍റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും ആയത്​ കുറ്റകരവുമാണ്. ആയതിനാല്‍ ഈ നോട്ടീസ് കൈപ്പറ്റി ഏഴ്​ ദിവസത്തിനകം മേൽ പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷൻ നിങ്ങളുടെ സ്ഥാപനത്തില്‍നിന്ന് നീക്കം ചെയ്യേണ്ടതും മേലില്‍ നിങ്ങളുടെ സ്ഥാപനത്തിലെ പരസ്യത്തില്‍ നിന്ന്​ അത്തരം വേർതിരിവ്​ ഒഴിവാക്കേണ്ടതുമാണ്​. അല്ലാത്തപക്ഷം സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്ന്​ ഇതിനാൽ അറിയിച്ചുകൊള്ളുന്നു'.


നോട്ടീസ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്​. ചിലർ സംഭവം ഉൾപ്പെടുന്ന ചെങ്ങമനാട്​ സ്​റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്​തു. എന്നാൽ രേഖാമൂലം പരാതി ലഭിച്ചാൽ മാത്രമേ സംഭവത്തിൽ ഇടപെടാനാകൂ എന്ന നിലപാടിലാണ്​ പൊലീസ്​. സംഭവം ബേക്കറി ജീവനക്കാരും സ്​ഥിരീകരിച്ചിട്ടുണ്ട്​. ഹിന്ദു ഐക്യവേദിയുടെ പ്രവർത്തകർ വന്ന് കത്ത് കൊടുക്കുകയും അവിടെ ഉണ്ടായിരുന്നവരോട് ഭീക്ഷണിയുടെ സ്വരത്തിൽ 'ഹലാൽ' ബോർഡ് നീക്കം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന്​ കടയിലെ ജീവനക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindu aikya vedihalalhalal board
Next Story