Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹ​ലാ​ൽ ഫാ​യി​ദ:...

ഹ​ലാ​ൽ ഫാ​യി​ദ: ക്ര​മ​പ്ര​ശ്​​ന​ങ്ങ​ളി​ല്ലാ​തെ നോക്കണമെന്ന്​ മു​ഖ്യ​മ​ന്ത്രി​  

text_fields
bookmark_border
Fayida-Banking
cancel
camera_alt???? ????? ??????????????? ?????????????? ????????? ???????? ???????????? ??????? ????? ??????????????

ക​ണ്ണൂ​ർ: പ​ലി​ശ​ര​ഹി​ത ബാ​ങ്കി​ങ്​ ന​ട​പ്പാ​ക്കു​േ​മ്പാ​ൾ ഭാ​വി​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ നേ​ര​ത്തെ വ്യ​ക്ത​ത​യു​ണ്ടാ​യാ​ൽ ന​ല്ല​െ​ത​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന ഹ​ലാ​ൽ ഫാ​യി​ദ കോ​ഒാ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ സം​സാ​രി​ക്ക​വെ​യാ​ണ്​ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ പി​ണ​റാ​യി മു​ന്ന​റി​യി​പ്പ്​ ​ന​ൽ​കി​യ​ത്. 

നി​ശ്ചി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി വ്യ​ത്യ​സ്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച്​ മു​​ന്നോ​ട്ടു​പോ​കു​േ​മ്പാ​ൾ ഭാ​വി​യി​ലു​​ണ്ടാ​യേ​ക്കാ​വു​ന്ന ക്ര​മ​പ്ര​ശ്​​ന​ങ്ങ​ളെ​ക്കൂ​ടി മു​ൻ​കൂ​ട്ടി കാ​ണ​ണം. മു​മ്പ്​​ കാ​ർ​ഷി​ക​വാ​യ്​​പ പൂ​ർ​ണ​മാ​യും പ​ലി​ശ​ര​ഹി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​​പ്പോ​ൾ അ​തി​നെ​തി​രെ ന​ബാ​ർ​ഡാ​ണ്​ ക​ർ​ക്ക​ശ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്. നി​ക്ഷേ​പം സ്വീ​ക​രി​ക്കു​േ​മ്പാ​ഴും വാ​യ്​​പ അ​നു​വ​ദി​ക്കു​േ​മ്പാ​ഴും പാ​ലി​േ​ക്ക​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​ലി​ശ ഇൗ​ടാ​ക്കേ​ണ്ട​തും ​കൊ​ടു​ക്കേ​ണ്ട​തു​മാ​യ നി​ബ​ന്ധ​ന​ക​ൾ ക്ര​മ​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്ന്​ അ​ത​ത്​ വ​കു​പ്പു​ക​ൾ​ത​ന്നെ നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ട്. അ​തി​ല്ലാ​താ​യാ​ൽ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കും. 

ഏ​ക​പ​ക്ഷീ​യ​രീ​തി​യി​ൽ പ​ലി​ശ കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്താ​ലും ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കും. പ​ലി​ശ​ര​ഹി​ത ബാ​ങ്ക്​ എ​ന്ന സം​വി​ധാ​നം നേ​ര​ത്തെ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴും ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി. അ​തു​െ​കാ​ണ്ടു​ത​ന്നെ സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ രൂ​പ​വ​ത്​​ക​രി​ച്ച സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള ക്ര​മ​പ്ര​ശ്​​ന​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ൾ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​പ​ദേ​ശി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCM Pinarayibankingmalayalam newsHalal Faida
News Summary - Halal Faida Banking CM Pinarayi-Kerala News
Next Story