Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹലാൽ വിവാദം കേരളത്തിൽ...

ഹലാൽ വിവാദം കേരളത്തിൽ വിലപ്പോകില്ല; മതമൈത്രി തകർക്കാൻ ആർ.എസ്​.എസിന്‍റെ ആസൂത്രിത ശ്രമം -കോടിയേരി

text_fields
bookmark_border
Kodiyeri Balakrishnan
cancel

തിരുവനന്തപുരം: ഹലാൽ വിവാദം കേരളത്തിൽ വിലപോകില്ലെന്ന്​ സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണൻ. സംസ്ഥാനത്തെ മതമൈത്രി തകർക്കാൻ ആർ.എസ്​.എസിന്‍റെ ആസൂത്രിത ശ്രമമാണ്​ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്​നത്തിൽ ബി.ജെ.പിക്ക്​ വ്യക്​തമായ നിലപാ​ടില്ലെന്നും കോടിയേരി പറഞ്ഞു.

ഇത്തരം വിവാദങ്ങൾ കേരളത്തിന്​ ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ബി.ജെ.പി വലിയ രീതിയിൽ ഉയർത്തുന്നതിനിടെയാണ്​ കോടിയേരിയുടെ പ്രസ്​താവന. സമൂഹ മാധ്യമങ്ങളിലൂടെയും നേതാക്കളുടെ പ്രസ്​താവനകളിലൂടെയും ഹലാലിനെതിരായ ചർച്ചകൾ ബി.ജെ.പി സജീവമാക്കി നിലനിർത്തുന്നുണ്ട്​​.

ഹലാൽ എന്നാൽ മന്ത്രിച്ചൂതി മുസ്​ലിയാർ തുപ്പിയ ഭക്ഷണം എന്നാണ് ബി.ജെ.പി​ സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറത്ത്​. സമാനമായ പ്രസ്​താവന പൂഞ്ഞാർ മുൻ എം.എൽ.എ പി.സി.ജോർജും നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശൻ ഇവരുടെ പ്രസ്​താവനകൾക്കെതിരെ ശക്​തമായി രംഗത്തെത്തുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ സി.പി.എമ്മും ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Halal foodhalalkodiyeri balakrihnan
News Summary - Halal controversy will not be worthwhile in Kerala; RSS's planned attempt to destroy religious harmony - Kodiyeri
Next Story