ഹജ്ജ്: ആൺതുണയില്ലാത്ത വനിതാ തീർഥാടകരിൽ 90 ശതമാനവും കേരളത്തിൽനിന്ന്
text_fieldsകോഴിേക്കാട്: ആൺതുണയില്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാൻ അവസരം നൽകുന്ന എൽ. ഡബ്ല്യു.എം േക്വാട്ടയിലെ തീർഥാടകരിൽ 90 ശതമാനവും കേരളത്തിൽനിന്ന്. ഇൗ േക്വാട്ടയിൽ രാജ്യത്തുനിന്ന് മൊത്തം 2,300 പേർക്കാണ് ഇൗ വർഷം അവസരം ലഭിച്ചത്. ഇതിൽ 2,011 പേരും കേരളത്ത ിൽനിന്നുള്ളവരാണ്. കഴിഞ്ഞ വർഷം മുതലാണ് മഹർറം (ആൺതുണ) ഇല്ലാതെ ഹജ്ജിന് പോകാൻ വനിതകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. വനിതാ ശാക്തീകരണത്തിെൻറ ഭാഗമായി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് ഇൗ േക്വാട്ട അനുവദിച്ചത്. ലേഡീസ് വിത്തൗട്ട് മഹർറം (എൽ.ഡബ്ല്യു.എം) എന്നാണ് ഇൗ േക്വാട്ടക്ക് നൽകിയ പേര്. 45 വയസ്സ് കഴിഞ്ഞ നാലു സ്ത്രീകളടങ്ങുന്ന സംഘം ഒരു കവറിലാണ് അപേക്ഷ നൽകേണ്ടത്.
70 വയസ്സ് കഴിഞ്ഞവരെയും ഇൗ േക്വാട്ടയിൽ അപേക്ഷിച്ചവരെയും മാത്രമാണ് ഇൗവർഷം നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷവും എൽ.ഡബ്ല്യു.എം േക്വാട്ടയിൽ കേരളത്തിൽനിന്നുതന്നെയാണ് ബഹുഭൂരിഭാഗവും പോയത്. കേരളത്തിൽനിന്ന് ഇൗവർഷം മൊത്തം 43,115 പേരാണ് ഹജ്ജിന് അപേക്ഷിച്ചത്. ഇവരിൽ 11,472 പേരെയാണ് ഇതിനകം തെരഞ്ഞെടുത്തത്. ഇവരിൽ 70 കഴിഞ്ഞവരുടെ േക്വാട്ടയിൽ 1199 പേരും എൽ.ഡബ്ല്യു.എം. േക്വാട്ടയിൽ 2,011 പേരുമാണ് ഉണ്ടായിരുന്നത്. ഇവരെ മുഴുവൻ നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്ത ശേഷം അവശേഷിക്കുന്ന 30,905 പേരിൽനിന്ന് നറുക്കെടുപ്പിലൂടെ 8262 പേരെയാണ് തെരഞ്ഞെടുത്തത്.
തുടർച്ചയായി അഞ്ചാംതവണ അപേക്ഷിക്കുന്നവർക്ക് നൽകിയിരുന്ന പരിഗണന കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞവർഷം മുതൽ നിർത്തലാക്കിയതോടെ ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. 2017ൽ കേരളത്തിൽനിന്ന് 95,238 പേർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇൗവർഷം 43,171 പേരാണ് അപേക്ഷിച്ചത്. രാജ്യത്തെ മൊത്തം കണക്കെടുത്താൽ 2017ൽ 4,48,268 പേർ അപേക്ഷിച്ചപ്പോൾ ഇൗവർഷം അത് 2,61,261ലെത്തി. സംസ്ഥാനത്തുനിന്ന് അപേക്ഷകരുടെ എണ്ണം പകുതിയിലും താഴെയായി കുറഞ്ഞു. തുടർച്ചയായി അപേക്ഷിച്ചാൽ സീനിയോറിറ്റി പ്രകാരം ഹജ്ജിന് അവസരം ലഭിക്കുമെന്നത് ഇല്ലാതായതാണ് ഇൗ കുറവിന് കാരണം. ഇൗ വർഷം ആദ്യം നിശ്ചയിച്ച തീയതിയിൽ അപേക്ഷകരുടെ എണ്ണം വളരെ കുറവായിരുന്നു. അപേക്ഷിക്കാനുള്ള സമയം ഒരുമാസത്തോളം വീണ്ടും നീട്ടിയതുകൊണ്ടാണ് ഇത്രയെങ്കിലും അപേക്ഷകരുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
