Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് വളന്റിയർ അനുപാതം...

ഹജ്ജ് വളന്റിയർ അനുപാതം പുനഃക്രമീകരിച്ചു; ഇനി 200 പേര്‍ക്ക് ഒരാൾ

text_fields
bookmark_border
ഹജ്ജ് വളന്റിയർ അനുപാതം പുനഃക്രമീകരിച്ചു; ഇനി 200 പേര്‍ക്ക് ഒരാൾ
cancel

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന തീ​ര്‍ഥാ​ട​ന​ത്തി​ന് പോ​കു​ന്ന​വ​രെ അ​നു​ഗ​മി​ക്കു​ന്ന വ​ള​ന്റി​യ​ര്‍മാ​ര്‍ (ഖാ​ദി​മു​ല്‍ ഹു​ജ്ജാ​ജ്) ഇ​രു​നൂ​റ് പേ​ര്‍ക്ക് ഒ​രാ​ള്‍ എ​ന്ന രീ​തി​യി​ല്‍ പു​നഃ​ക്ര​മീ​ക​രി​ച്ചു. നേ​ര​ത്തേ ഇ​ത് മു​ന്നൂ​റ് പേ​ര്‍ക്ക് ഒ​രാ​ള്‍ എ​ന്ന അ​നു​പാ​ത​ത്തി​ലാ​യി​രു​ന്നു. യാ​ത്ര​യി​ലു​ട​നീ​ളം തീ​ര്‍ഥാ​ട​ക​ര്‍ക്ക് പ​ര​മാ​വ​ധി സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ അ​റി​യി​പ്പ് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് ല​ഭി​ച്ചു.

സം​സ്ഥാ​ന​ത്തു​നി​ന്ന് ഹ​ജ്ജി​നു പോ​കു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും വ​നി​ത​ക​ളും പ്രാ​യം​കൂ​ടി​യ​വ​രു​മാ​യ​തി​നാ​ല്‍ വ​ള​ന്റി​യ​ര്‍മാ​രു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന് ഹ​ജ്ജ് കാ​ര്യ വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യും കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തോ​ടും കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് മും​ബൈ​യി​ല്‍ ചേ​ര്‍ന്ന കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ഫൈ​സി ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ര്‍ന്നാ​ണ് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

മു​ന്നൂ​റ് പേ​ര്‍ക്ക് ഒ​രാ​ള്‍ എ​ന്ന അ​നു​പാ​ത​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം 29 പേ​രാ​ണ് സം​സ്ഥാ​ന​ത്തു​നി​ന്ന് വ​ള​ന്റി​യ​ര്‍മാ​രാ​യി പോ​യ​ത്. ഈ ​വ​ര്‍ഷം 17,603 തീ​ർ​ഥാ​ട​ക​ര്‍ക്കാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന അ​വ​സ​രം ല​ഭി​ച്ച​ത്. വ​ള​ന്റി​യ​ര്‍മാ​രു​ടെ എ​ണ്ണം പു​നഃ​ക്ര​മീ​ക​രി​ച്ച​തോ​ടെ ഇ​ത്ത​വ​ണ എ​ണ്‍പ​തി​ല്‍പ​രം വ​ള​ന്റി​യ​ര്‍മാ​ര്‍ തീ​ർ​ഥാ​ട​ക​രെ അ​നു​ഗ​മി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj VolunteerKerala
News Summary - Hajj volunteer ratio adjusted; Now one for every 200 people
Next Story