ഹജ്ജ് വളൻറിയർ: രണ്ട് ശതമാനം സ്ത്രീകൾക്ക്
text_fieldsകൊണ്ടോട്ടി: ഹജ്ജിന് സൗദിയിൽ സേവനം ചെയ്യുന്നതിനുള്ള വളൻറിയർമാരിൽ (ഖാദിമുൽ ഹുജ്ജാജ്) രണ്ട് ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി നീക്കിവെച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് സ്ത്രീകളെ ഹജ്ജ് വളൻറിയർമാരായി ഉൾപ്പെടുത്തുന്നത്. 25നും 58നും ഇടയിൽ പ്രായമുള്ള സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാറിന് കീഴിലുള്ള എ ക്ലാസ് ജീവനക്കാരോ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവരോ അപേക്ഷിക്കാൻ അർഹരല്ല.
കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്ൈസറ്റിൽ (www.hajcommittee.gov.in) ഒാൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് മാർച്ച് 24നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. അപേക്ഷകർ നേരേത്ത ഹജ്ജ്, ഉംറ നിർവഹിച്ചവരായിരിക്കണം. അറബി ഭാഷ അറിയുന്നവർക്ക് മുൻഗണനയുണ്ട്. തെരഞ്ഞെടുക്കുന്നവരുടെ ബന്ധുക്കൾ ഹജ്ജിന് കൂടെ ഉണ്ടാകാൻ പാടില്ല. വളൻറിയർമാരുടെ യാത്ര ചെലവിെൻറ 50 ശതമാനം വീതം സംസ്ഥാന^കേന്ദ്ര ഹജ്ജ് കമ്മിറ്റികളാണ് വഹിക്കുക. വിവരങ്ങൾക്ക്: 04832710717.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
