ഹജ്ജ് നറുക്കെടുപ്പ്: സമയപരിധി ഇന്ന് അവസാനിക്കും
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പിൽ അവ്യക്തത തുടരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിനായി സംസ്ഥാനങ്ങൾക്ക് അനുവദിച്ച സമയപരിധി െചാവ്വാഴ്ച അവസാനിക്കും. മറ്റു സംസ്ഥാനങ്ങളിലെല്ലാം നറുക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി നൽകിയ കേസിൽ ജനുവരി 30ന് സുപ്രീംകോടതി വാദം കേൾക്കുന്നുണ്ട്. 30ലെ വിധിക്ക് ശേഷം ഫെബ്രുവരി രണ്ടിന് നറുക്കെടുപ്പ് നടത്താമെന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
എന്നാൽ, ചൊവ്വാഴ്ചക്കകംതന്നെ നടത്തണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. നറുക്കെടുപ്പ് നടത്തുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയായതിനാൽ സംസ്ഥാനം സഹകരിച്ചില്ലെങ്കിലും കേന്ദ്രം ചൊവ്വാഴ്ച നറുക്കെടുപ്പ് നടത്തിയേക്കും.
തിങ്കളാഴ്ച വൈകീട്ട് വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
