Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഹജ്ജ്: പണമടക്കാനുള്ള തീയതി പത്ത് വരെ നീട്ടി
text_fieldsbookmark_border
Listen to this Article
കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുത്തവർക്ക് ഒന്നാം ഗഡു അടക്കാനുള്ള സമയപരിധി കേന്ദ്ര ഹജ്ജ് കമ്മിറ്റി മേയ് പത്ത് വരെയാക്കി നീട്ടി. മുൻ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയായിരുന്നു അവസാന തീയതി.
പ്രവാസികളുൾപ്പെടെ നിരവധി പേരുടെ പ്രയാസം കണക്കിലെടുത്ത് തീയതി നീട്ടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിനകം പണം അടക്കാത്തവരും പാസ്പോർട്ട് സമർപ്പിക്കാത്തവരും പത്തിനകം പണം അടച്ച് രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫിസിൽ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
