ഹജ്ജ്: തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ സ്വീകരിച്ചുതുടങ്ങി
text_fieldsകരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്പോർട്ടും അനുബന്ധ രേഖകളും സ്വീകരിച്ചു തുടങ്ങി. മലപ്പുറം താനൂർ മണ്ഡലത്തിൽനിന്നുള്ള ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലെ അപേക്ഷക പറമ്പേരി ആസ്യയാണ് തിങ്കളാഴ്ച ആദ്യമായി ഹൗജ്ജ് ഹൗസിലെത്തി രേഖകൾ സമർപ്പിച്ചത്.
തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800 രുപ അടച്ച സ്ലിപ്, ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷഫോറം, പാസ്പോർട്ട് കോപ്പി, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് (പാസ്ബുക്ക്/ചെക്ക് ലീഫ് കോപ്പി) എന്നിവയാണ് സമർപ്പിക്കേണ്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലോ ഏപ്രിൽ 10നകം രേഖകൾ സമർപ്പിക്കാം. കണ്ണൂർ വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് ഏപ്രിൽ എട്ടിന് കണ്ണൂർ കലക്ടറേറ്റിലും കൊച്ചി തിരഞ്ഞെടുത്തവർക്ക് ഏപ്രിൽ 10ന് കൊച്ചി വഖഫ് ബോർഡ് ഓഫിസിലും രേഖകൾ സ്വീകരിക്കാൻ സൗകര്യം ഒരുക്കിയതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

