Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരിയിൽനിന്ന്​ ഹജ്ജ്​​ സർവിസ് മേയ്​ 31 മുതൽ

text_fields
bookmark_border
നെടുമ്പാശ്ശേരിയിൽനിന്ന്​ ഹജ്ജ്​​ സർവിസ് മേയ്​ 31 മുതൽ
cancel
Listen to this Article

നെടുമ്പാശ്ശേരി: കേരളത്തിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവിസ് മേയ് 31 മുതൽ ജൂൺ 16 വരെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന്​ മദീനയിലേക്ക് പുറപ്പെടുന്ന തീർഥാടകരുടെ മടക്ക യാത്ര ജിദ്ദയിൽനിന്നായിരിക്കും.

തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന്​ ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പുറപ്പെടുന്നവരും നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്രയാകുന്നത്.

8000ത്തോളം ഹാജിമാർ നെടുമ്പാശ്ശേരി ക്യാമ്പ്​ വഴി യാത്രയാകും. ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം 56,601 പേർക്കാണ് ഇന്ത്യയിൽനിന്ന്​ അനുമതിയുള്ളത്. കേരളത്തിൽനിന്ന്​ 5747 പേർക്കാണ് അവസരം ലഭിക്കുക.

രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലാണ് നെടുമ്പാശ്ശേരിയിൽനിന്നുള്ള സർവിസുകൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hajj service from Nedumbassery Airport from May 31
Next Story