Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്: സംവരണ വിഭാഗത്തില്‍ 83 ശതമാനവും മലബാറില്‍നിന്ന്
text_fieldsbookmark_border
കൊണ്ടോട്ടി: ഹജ്ജിന് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുന്ന സംവരണ വിഭാഗത്തില്‍ 83 ശതമാനം അപേക്ഷകരും മലബാറില്‍നിന്ന്. 70 വയസ്സിന് മുകളിലുള്ളവരും തുടര്‍ച്ചയായി അഞ്ചാം വര്‍ഷ അപേക്ഷ നല്‍കിയവരുമാണ് സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍ 10,800 അപേക്ഷകളാണ് ഇതുവരെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയായിട്ടുള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഫെബ്രുവരി 18 വരെ വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്ക് സാവകാശം അനുവദിച്ചിട്ടുണ്ട്.
Next Story
