Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: കുറഞ്ഞ നിരക്ക്...

ഹജ്ജ്: കുറഞ്ഞ നിരക്ക് കരിപ്പൂരിൽ, കൂടുതൽ കണ്ണൂർ

text_fields
bookmark_border
ഹജ്ജ്: കുറഞ്ഞ നിരക്ക് കരിപ്പൂരിൽ, കൂടുതൽ കണ്ണൂർ
cancel

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​നി​ര​ക്ക് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി നി​ശ്ച​യി​ച്ചു. കേ​ര​ള​ത്തി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​റ​ഞ്ഞ നി​ര​ക്ക് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി പു​റ​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ്. കൂ​ടു​ത​ൽ ക​ണ്ണൂ​ർ വ​ഴി പു​റ​പ്പെ​ടു​ന്ന​വ​ർ​ക്കും. ഇ​തി​ന​കം ആ​ദ്യ ര​ണ്ട് ഗ​ഡു​വാ​യ 2,51,800 രൂ​പ അ​ട​ച്ച തീ​ർ​ഥാ​ട​ക​ർ അ​വ​സാ​ന ഗ​ഡു മേ​യ് 15ന​കം അ​ട​ക്ക​ണം.

ക​രി​പ്പൂ​ർ പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ 1,01,513 രൂ​പ, കൊ​ച്ചി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ 1,02,167, ക​ണ്ണൂ​ർ 1,03,706 രൂ​പ​യു​മാ​ണ് അ​ട​ക്കേ​ണ്ട​ത്. മൊ​ത്തം യാ​ത്ര​ച്ചെ​ല​വ് ക​രി​പ്പൂ​ർ -3,53,313, കൊ​ച്ചി -3,53,967, ക​ണ്ണൂ​ർ -3,55,506 രൂ​പ​യാ​ണ്. ഇ​ക്കു​റി മേ​യ് 21 മു​ത​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഹ​ജ്ജ് സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്നും കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി അ​റി​യി​ച്ചു. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച മൊ​ത്തം തു​ക​യി​ൽ 10 ശ​ത​മാ​നം കു​റ​യാ​നോ കൂ​ടാ​നോ സാ​ധ്യ​ത​യു​ണ്ട്. ബ​ലി ക​ർ​മ​ത്തി​ന് കൂ​പ്പ​ൺ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ ആ ​ഇ​ന​ത്തി​ൽ 16,344 രൂ​പ അ​ട​ക്ക​ണം.

ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​ൽ​നി​ന്നും കൊ​ച്ചി​യി​ൽ​നി​ന്ന് മാ​ത്ര​മാ​യി​രു​ന്നു ഹ​ജ്ജ് സ​ർ​വി​സ് ന​ട​ന്ന​ത്. 3,84,200 രൂ​പ​യാ​യി​രു​ന്നു 2022ൽ ​ഈ​ടാ​ക്കി​യ​ത്. ഈ ​വ​ർ​ഷം മു​ത​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്ര​വേ​ള​യി​ൽ റി​യാ​ൽ ന​ൽ​കു​ന്ന ന​ട​പ​ടി കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

ഈ ​തു​ക അ​വ​സ​രം ല​ഭി​ച്ച​വ​രി​ൽ​നി​ന്ന് മു​ൻ​കൂ​റാ​യി വാ​ങ്ങി ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ടെ​ൻ​ഡ​ർ വി​ളി​ച്ചാ​യി​രു​ന്നു കൈ​മാ​റി​യി​രു​ന്ന​ത്. ഹ​ജ്ജ് യാ​ത്ര​ച്ചെ​ല​വ് കു​റ​ക്കാ​ൻ വേ​ണ്ടി ഇ​ത് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി നി​ർ​ത്ത​ലാ​ക്കി. പ​ക​രം തീ​ർ​ഥാ​ട​ക​ർ സ്വ​യം ആ​വ​ശ്യ​മാ​യ റി​യാ​ൽ കൈ​വ​ശം വെ​ക്ക​ണം. ഈ ​തു​ക ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ക്കു​റി ക​രി​പ്പൂ​ർ -30,887, ക​ണ്ണൂ​ർ -28,694, കൊ​ച്ചി -30,233 രൂ​പ യാ​ത്ര​ച്ചെ​ല​വി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്.

ക​രി​പ്പൂ​രി​ൽ​നി​ന്ന് ജൂ​ൺ നാ​ല് മു​ത​ലും ക​ണ്ണൂ​രി​ൽ​നി​ന്ന് ജൂ​ൺ ഏ​ഴി​നു​മാ​ണ് ഹ​ജ്ജ് സ​ർ​വി​സ് ആ​​രം​ഭി​ക്കു​ന്ന​ത്.ര​ണ്ടി​ട​ത്തും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. ക​രി​പ്പൂ​ർ - 6,322, ക​ണ്ണൂ​ർ - 1,796 പേ​രു​മാ​ണ് പു​റ​പ്പെ​ടു​ക. കൊ​ച്ചി​യി​ൽ​നി​ന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സി​നാ​ണ് ക​രാ​ർ. ഇ​വി​ടെ​നി​ന്ന് 2213 തീ​ർ​ഥാ​ട​ക​രാ​ണു​ള്ള​ത്.

പേ ​ഇ​ൻ സ്ലി​പ് അ​യ​ക്ക​ണം

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​വ​ർ അ​വ​സാ​ന ഗ​ഡു അ​ട​ച്ച​തി​നു​ ശേ​ഷം പേ ​ഇ​ൻ സ്ലി​പ്പി​ന്‍റെ ഹ​ജ്ജ്​ ക​മ്മി​റ്റി​ക്കു​ള്ള കോ​പ്പി എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍, കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി, ഹ​ജ്ജ് ഹൗ​സ്, കാ​ലി​ക്ക​റ്റ് എ​യ​ർ​പോ​ർ​ട്ട്​ (പി.​ഒ), മ​ല​പ്പു​റം എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​രി​പ്പൂ​ർ തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ 1,01,513, കൊ​ച്ചി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ 1,02,167, ക​ണ്ണൂ​ര്‍ - 1,03,706 രൂ​പ​യാ​ണ്​ ഇ​നി അ​ട​ക്കേ​ണ്ട​ത്.

ഓ​രോ ക​വ​റി​നും പ്ര​ത്യേ​ക​മാ​യു​ള്ള ബാ​ങ്ക് റ​ഫ​റ​ൻ​സ്​ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ പേ​​മെ​ന്‍റ്​ സ്ലി​പ് ഉ​പ​യോ​ഗി​ച്ച്​ എ​സ്.​ബി.​ഐ, യൂ​നി​യ​ൻ ബാ​ങ്ക്​ ശാ​ഖ​ക​ളി​ലാ​ണ്​ പ​ണം അ​ട​ക്കേ​ണ്ട​ത്. പേ ​ഇ​ന്‍ സ്ലി​പ്പി​ന്‍റെ അ​പേ​ക്ഷ​ക​നു​ള്ള കോ​പ്പി അ​പേ​ക്ഷ​ക​ന്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഹ​ജ്ജ് യാ​ത്ര സ​മ​യ​ത്ത് കൈ​വ​ശം ക​രു​ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipurkannur international airportHajj
News Summary - Hajj: price Cheaper in Karipur, more in Kannur
Next Story