Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതടസ്സം നീങ്ങി;...

തടസ്സം നീങ്ങി; ദമ്പതികൾ അവസാനവിമാനത്തിൽ വിശുദ്ധഭൂമിയിലേക്ക്​

text_fields
bookmark_border
തടസ്സം നീങ്ങി; ദമ്പതികൾ അവസാനവിമാനത്തിൽ വിശുദ്ധഭൂമിയിലേക്ക്​
cancel
കോ​ഴി​ക്കോ​ട്​: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞ​തി​നെ​തു​ട​ർ​ന്ന്​ ഹ​ജ്ജ്​ യാ​ത്ര മു​ട​ങ്ങി​യ ദ​മ്പ​തി​ക​ൾ​ക്ക്​ ഒ​ടു​വി​ൽ സ്വ​പ്​​ന​സാ​ഫ​ല്യം. തി​രൂ​ർ ചെ​റി​യ​മു​ണ്ടം പു​ഴ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദും ഭാ​ര്യ ​െമെ​മൂ​ന​യു​മാ​ണ്​ ഞാ​യ​റാ​ഴ്​​ച അ​വ​സാ​ന ഹ​ജ്ജ്​​ വി​മാ​ന​ത്തി​ൽ മു​ം​ബൈ​യി​ൽ​നി​ന്ന്​ വി​ശു​​ദ്ധ​ഭൂ​മി​യി​ലേ​ക്ക്​ പ​റ​ന്ന​ത്. മ​ല​പ്പു​റം ക​ല​ക്​​ട​ർ അ​മി​ത്​ മീ​ണ, മ​ല​പ്പു​റം പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ​ർ, ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​​കു​ഞ്ഞ്​ മൗ​ല​വി, ക​മ്മി​റ്റി അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ ​ശ്ര​മ​ഫ​ല​മാ​യാ​ണ്​ യാ​ത്രാ​ത​ട​സ്സം നീ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്​​ച അ​വ​ധി ദി​വ​സ​മാ​യി​ട്ടു​പോ​ലും പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ്​ തു​റ​ന്ന്​ പാ​സ്​​പോ​ർ​ട്ടി​ലെ സാ​േ​ങ്ക​തി​ക​ത​ട​സ്സം നീ​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്​​ച നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്നു​ള്ള അ​വ​സാ​ന ഹ​ജ്ജ്​ വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കേ​ണ്ട​താ​യി​രു​ന്നു ഇ​വ​ർ. എ​ന്നാ​ൽ, മൈ​മൂ​ന​യു​ടെ പാ​സ്​​പോ​ർ​ട്ടി​െ​ല ചി​ല സാ​േ​ങ്ക​തി​ക​പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ വി​ന​യാ​യ​ത്. ഇ​തു​കാ​ര​ണം നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ​ഇ​വ​രെ ത​ട​ഞ്ഞു​വെ​ച്ചു. ജീ​വി​താ​ഭി​ലാ​ഷ​മാ​യ ഹ​ജ്ജ്​ ക​ർ​മ​ത്തി​നു​ള്ള യാ​ത്ര മു​ട​ങ്ങി​യ​േ​താ​ടെ ദ​മ്പ​തി​ക​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. ഇ​തോ​ടെ മ​ല​പ്പു​റം ക​ല​ക്​​ട​റും ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ദ​മ്പ​തി​ക​ളെ എ​ങ്ങ​നെ​യെ​ങ്കി​ലും ഞാ​യ​റാ​ഴ്​​ച ​മും​ബൈ വ​ഴി അ​യ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രാ​യി​രു​ന്ന പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ​ർ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒാ​ഫി​സി​ലെ​ത്തി സാ​േ​ങ്ക​തി​ക ത​ട​സ്സം നീ​ക്കു​ക​യാ​യി​രു​ന്നു.മൈ​മൂ​ന​യു​ടെ പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കി​യ​പ്പോ​ൾ വി​ലാ​സ​ത്തി​ൽ വ​ന്ന മാ​റ്റ​മാ​ണ്​ ബു​ദ്ധി​മു​ട്ടാ​യ​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​ത്തി​യി​രു​ന്നു. മ​റ്റു പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ബോ​ധ്യ​മാ​യ​േ​താ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ വീ​ണ്ടും സ​ന്ദേ​ശ​മ​യ​ക്കു​ക​യാ​യി​രു​ന്നു. 

ദ​മ്പ​തി​ക​ളെ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്കു​ള്ള വി​മാ​ന​ത്തി​ൽ മും​ബൈ​ക്ക്​ അ​യ​ച്ചു. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അ​ധി​കൃ​ത​ർ അ​വ​െ​ര സ്വീ​ക​രി​ക്കു​ക​യും രാ​ത്രി​യു​ള്ള വി​മാ​ന​ത്തി​ൽ പു​ണ്യ​ഭൂ​മി​യി​ലേ​ക്ക്​ യാ​ത്ര​യ​യ​ക്കു​ക​യും ചെ​യ്​​തു. ദ​മ്പ​തി​ക​ളു​ടെ യാ​ത്ര​ക്കു​വേ​ണ്ടി ആ​ത്​​മാ​ർ​ഥ​മാ​യ ശ്ര​മം ന​ട​ത്തി​യ മ​ല​പ്പു​റം ജി​ല്ല ക​ല​ക്​​ട​ർ, മ​ല​പ്പു​റം പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ​ർ, മ​റ്റു ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​രെ ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​​കു​ഞ്ഞ്​​മൗ​ല​വി ന​ന്ദി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspassport issuehajj 2017malayalam news
News Summary - hajj pilgrim get permission to travel- Kerala news
Next Story