Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ അപേക്ഷ ഇന്ന്​...

ഹജ്ജ്​ അപേക്ഷ ഇന്ന്​ മുതൽ; പൂർണമായി ഓൺലൈനിൽ

text_fields
bookmark_border
ഹജ്ജ്​ അപേക്ഷ ഇന്ന്​ മുതൽ; പൂർണമായി ഓൺലൈനിൽ
cancel


ക​രി​പ്പൂ​ർ: 2020ലെ ​ഹ​ജ്ജ്​ ക​ർ​മ​ത്തി​നു​ള്ള അ​പേ​ക്ഷ വ്യാ​ഴാ​ഴ്​​ച മു​ത​ൽ സ​മ​ർ​പ്പി​ക്കാം. പൂ​ർ​ണ​മാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ്. അ​പേ​ക്ഷ​ഫോ​റ​വും വി​ശ​ദാം​ശ​ങ്ങ​ളും കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും. www.hajcommittiee.org. ഓ​ൺ​ലൈ​ൻ മു​​ഖേ​ന​യാ​യ​തി​നാ​ൽ അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട്​ സ്വീ​ക​രി​ക്കി​ല്ല. ന​റു​ക്കെ​ടു​പ്പി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ കാ​റ്റ​ഗ​റി​യി​ലു​മു​ള്ള അ​പേ​ക്ഷ​ക​രും അ​പേ​ക്ഷ​യും ഒ​റി​ജി​ന​ല്‍ പാ​സ്​​പോ​ർ​ട്ടും അ​ഡ്വാ​ന്‍സ് തു​ക​യ​ട​ച്ച ര​ശീ​തി, മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

അ​പേ​ക്ഷ​ക​ര്‍ക്ക് 20-01-2021 വ​രെ കാ​ലാ​വ​ധി​യു​ള്ള​തും 10-11-2019നു​ള്ളി​ല്‍ അ​നു​വ​ദി​ച്ച​തു​മാ​യി മെ​ഷീ​ന്‍ റീ​ഡ​ബി​ള്‍ പാ​സ്പോ​ര്‍ട്ടു​ണ്ടാ​യി​രി​ക്ക​ണം. 31-05-2020ന് 70 ​വ​യ​സ്സ്​​ പൂ​ര്‍ത്തി​യാ​യ​വ​രെ (01-06-1950നോ ​അ​തി​നു​മു​മ്പോ ജ​നി​ച്ച​വ​ര്‍) നി​ബ​ന്ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യി റി​സ​ർ​വ്​ കാ​റ്റ​ഗ​റി എ​യി​ല്‍ (70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ) ഉ​ള്‍പ്പെ​ടു​ത്തും. 70 വ​യ​സ്സ് ക​ഴി​ഞ്ഞ ആ​ളു​ടെ കൂ​ടെ ഒ​രു സ​ഹാ​യി നി​ര്‍ബ​ന്ധ​മാ​യും വേ​ണം. ഇ​വ​ർ ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന​യോ അ​ല്ലാ​തെ​യോ മു​മ്പ് ഹ​ജ്ജ് ചെ​യ്ത​വ​രാ​ക​രു​ത്. 31-05-2020ന്, 45 ​വ​യ​സ്സ്​​ പൂ​ര്‍ത്തി​യാ​യ മ​ഹ്​​റ​മി​ല്ലാ​ത്ത നാ​ല് സ്​​ത്രീ​ക​ൾ​ക്ക്​ ഒ​രു​മി​ച്ച്​ അ​പേ​ക്ഷി​ക്കാം. അ​ഞ്ച് സ്​​ത്രീ​ക​ൾ​ക്ക്​ വ​രെ ഇൗ ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നി​ച്ച് അ​പേ​ക്ഷി​ക്കാം. 09-09-2020ന് ​ര​ണ്ട് വ​യ​സ്സ്​​ പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ക്ക് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഇ​ന്‍ഫ​ൻ​റ്​ വി​ഭാ​ഗ​ത്തി​ലും അ​േ​പ​ക്ഷി​ക്കാം. ന​വം​ബ​ർ പ​ത്തു​വ​രെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. വി​വ​ര​ങ്ങ​ൾ​ക്ക്​: 0483 2710717, 0483 2717571.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajonline applicationmalayalam news
News Summary - Hajj online appliction-Kerala news
Next Story