Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​:...

ഹജ്ജ്​: പ്രധാനമന്ത്രിയുടെയും  ഹജ്ജ്​ മന്ത്രിയു​ടെയും ക്വോട്ടയിൽ കേരളത്തിന് സീറ്റില്ല 

text_fields
bookmark_border
ഹജ്ജ്​: പ്രധാനമന്ത്രിയുടെയും  ഹജ്ജ്​ മന്ത്രിയു​ടെയും ക്വോട്ടയിൽ കേരളത്തിന് സീറ്റില്ല 
cancel

കൊ​ണ്ടോ​ട്ടി: ഹ​ജ്ജി​ന്​ പ്ര​ധാ​ന​മ​​​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​​ന്ത്രി​യു​ടെ​യും ക്വോ​ട്ട​യി​ൽ കേ​ര​ള​ത്തി​ന്​ സീ​റ്റി​ല്ല. സ​ർ​ക്കാ​ർ ക്വോ​ട്ട​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ 75 സീ​റ്റും വ​കു​പ്പ്​ മ​ന്ത്രി​ക്ക്​ 50 സീ​റ്റു​മാ​ണ്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 
125 സീ​റ്റു​ക​ളി​ൽ അ​വ​സ​രം ല​ഭി​ച്ച​വ​രു​ടെ പ​ട്ടി​ക ഞാ​യ​റാ​ഴ്​​ച കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 75 സീ​റ്റി​ല്‍, കൂ​ടു​ത​ല്‍ ല​ഭി​ച്ച​ത് ഉ​ത്ത​ര്‍പ്ര​ദേ​ശി​നാ​ണ് -28 സീ​റ്റ്. രാ​ജ​സ്ഥാ​ന്‍, ഡ​ൽ​ഹി എ​ന്നി​വ​ക്ക് 12 സീ​റ്റും മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്​ എ​ന്നി​വ​ക്ക്​ എ​ട്ട്​ വീ​തം സീ​റ്റു​മാ​ണ്​ ല​ഭി​ച്ച​ത്. ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന്​ അ​നു​വ​ദി​ച്ച 50 സീ​റ്റി​ൽ 16ഉം ​ഡ​ൽ​ഹി​ക്കാ​ണ്. ഉ​ത്ത​ര്‍പ്ര​ദേ​ശി​ന് ഏ​ഴും രാ​ജ​സ്ഥാ​ന് ആ​റും ഗു​ജ​റാ​ത്തി​ന് അ​ഞ്ചും സീ​റ്റ്​ ല​ഭി​ച്ചു. 
സ​ർ​ക്കാ​ർ ക്വോ​ട്ട​യി​ൽ 300 സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. രാ​ഷ്​​ട്ര​പ​തി​ക്ക്​ നൂ​റും ഉ​പ​രാ​ഷ്​​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​ർ​ക്ക്​ 75ഉം ​ന്യൂ​ന​പ​ക്ഷ വ​കു​പ്പ്​ മ​ന്ത്രി​ക്ക്​ 50 സീ​റ്റു​മാ​ണു​ള്ള​ത്. ഉ​പ​രാ​ഷ്​​​ട്ര​പ​തി​ക്ക്​ അ​നു​വ​ദി​ച്ച ക്വോ​ട്ട​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ര​ണ്ട്​ പേ​ർ​ക്ക്​ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modihajjHajj commiteeKerala News
News Summary - Hajj news
Next Story