Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​:...

ഹജ്ജ്​: കേരളത്തിൽനിന്ന്​ 1749 പേർക്ക്​ കൂടി അവസരം; മഹ്​റം ക്വോട്ടയിലേക്ക്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ഹജ്ജ്​: കേരളത്തിൽനിന്ന്​ 1749 പേർക്ക്​ കൂടി അവസരം; മഹ്​റം ക്വോട്ടയിലേക്ക്​ അപേക്ഷ ക്ഷണിച്ചു
cancel

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ 1749 പേ​ർ​ ക്ക്​ കൂ​ടി അ​വ​സ​രം. സൗ​ദി ഇ​ന്ത്യ​ക്ക്​ പു​തു​താ​യി അ​നു​വ​ദി​ച്ച ക്വോ​ട്ട​യി​ൽ​നി​ന്ന്​ 1632 പേ​ർ​ക്കും വി ​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ യാ​ത്ര റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ 117 പേ​ർ​ക്കു​മാ​ണ്​ അ​വ​സ​രം ല​ഭി​ച ്ച​ത്. കാ​ത്തി​രി​പ്പ്​ പ​ട്ടി​ക​യി​ൽ 648 മു​ത​ൽ 2402 വ​രെ​യു​ള്ള​വ​രാ​ണ് പു​​തു​താ​യി അ​വ​സ​രം ല​ഭി​ച്ച​വ​ർ. ഇ​ തോ​ടെ ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 13,894 ആ​യി വ​ർ​ധി​ച്ചു.

അ​വ​സ​രം ല​ഭി​ച്ച​വ​ർ ആ​ദ്യ​ഗ​ഡു​വാ​യ 2,01,000 ​രൂ​പ അ​ട​ച്ച​തി​​െൻറ പേ-​ഇ​ൻ സ്ലി​പ്​, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക ്ക​റ്റ്, പാ​സ്​​പോ​ർ​ട്ട്, ഫോ​​ട്ടോ എ​ന്നി​വ സ​ഹി​തം മേ​യ്​ ര​ണ്ടി​ന​കം സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. മേ​യ്​ ഒ​മ്പ​തി​നാ​ണ്​ അ​വ​സ​രം ല​ഭി​ച്ച​വ​രു​ടെ രേ​ഖ​ക​ൾ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ ന​ൽ​കേ​ണ്ട​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​െൻറ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​ന്ത്യ​യു​ടെ ഹ​ജ്ജ്​ ക്വോ​ട്ട വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 1,75,025 ആ​യി​രു​ന്ന ക്വോ​ട്ട ര​ണ്ട്​ ല​ക്ഷ​മാ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്.

പു​തു​താ​യി ല​ഭി​ച്ച 24,975ൽ 14,975 ​സീ​റ്റു​ക​ൾ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​ക്കും ബാ​ക്കി​യു​ള്ള​വ സ്വ​കാ​ര്യ ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ൾ​ക്കു​മാ​ണ്​ അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ളു​ടെ ക്വോ​ട്ട 50,000 എ​ന്ന​ത്​ 60,000 ആ​കും. പു​തി​യ ക്വോ​ട്ട കൂ​ടി ല​ഭി​ച്ച​തോ​ടെ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ സീ​റ്റു​ക​ൾ 1,40,000 ആ​യി വ​ർ​ധി​ച്ചു.

നേ​ര​ത്തേ 1,25,025 ആ​യി​രു​ന്നു കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ക്വോ​ട്ട. പു​തി​യ ക്വോ​ട്ട​യി​ൽ മ​ഹാ​രാ​ഷ്​​ട്ര​ക്കും (2,387) ഉ​ത്ത​ർ​പ്ര​ദേ​ശി​നു​മാ​ണ്​ (2,154) കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ല​ഭി​ച്ച​ത്. മൂ​ന്നാം​സ്ഥാ​ന​ത്താ​ണ്​ കേ​ര​ളം.

ഹജ്ജ്​: മഹ്​റം ക്വോട്ടയിലേക്ക്​ അപേക്ഷ ക്ഷണിച്ചു

ക​രി​പ്പൂ​ർ: ഈ ​വ​ർ​ഷ​ത്തെ മ​ഹ്​​റം ക്വോ​ട്ട​യി​ലേ​ക്ക്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ന്മാ​ര്‍ ഹ​ജ്ജി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ പി​ന്നീ​ട് പോ​കാ​ന്‍ മ​ഹ്‌​റ​മി​ല്ലാ​ത്ത സ്ത്രീ​ക​ള്‍ക്കാ​ണ് ഈ ​ക്വോ​ട്ട​യി​ൽ അ​വ​സ​രം ല​ഭി​ക്കു​ക. ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ മൊ​ത്തം 500 സീ​റ്റു​ക​ളു​ണ്ട്. കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ണ്ടെ​ങ്കി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കും. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റ്​ (www.hajcommittee.gov.in) മു​ഖേ​ന ഓ​ൺ​ലൈ​നാ​യാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ഓ​ൺ​ലൈ​നി​ൽ സ​മ​ർ​പ്പി​ച്ച ശേ​ഷം പ​ക​ർ​പ്പ്​ ഫോ​ട്ടോ ഒ​ട്ടി​ച്ച്​ മേ​യ്​ ആ​റി​ന്​ മു​മ്പ്​ ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. മ​ഹ്റ​വു​മാ​യി ബ​ന്ധം തെ​ളി​യി​ക്കു​ന്ന രേ​ഖ, പാ​സ്പോ​ർ​ട്ട് കോ​പ്പി, അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​ത​മാ​ണ്​ ന​ൽ​കേ​ണ്ട​ത്. വി​വ​ര​ങ്ങ​ൾ​ക്ക്​: 0483 2710717, 0483 2717571

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjhajj quotahajj kerala
News Summary - hajj news-kerala news
Next Story