Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: കേരള സർവിസ്​...

ഹജ്ജ്​: കേരള സർവിസ്​ സൗദിയക്കും ഫ്ലൈനാസിനും

text_fields
bookmark_border
ഹജ്ജ്​: കേരള സർവിസ്​ സൗദിയക്കും ഫ്ലൈനാസിനും
cancel

ക​രി​പ്പൂ​ർ: ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഹ​ജ്ജ്​ വി​മാ​ന സ​ർ​വി​സ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സി​നും ഫ്ലൈ​ന ാ​സി​നും. സൗ​ദി​യ ക​രി​പ്പൂ​രി​ൽ​നി​ന്നും ഫ്ലൈ​നാ​സ്​ ​െകാ​ച്ചി​യി​ൽ​നി​ന്നും​ സ​ർ​വി​സ്​ ന​ട​ത്തും. വ്യോ ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​​െൻറ ടെ​ൻ​ഡ​ർ സ​മ​യ​പ​രി​ധി തി​ങ്ക​ളാ​ഴ്​​ച അ​വ​സാ​നി​ച്ചി​രു​ന്നു.

ക​രി​പ്പൂ​ർ, കൊ​ച്ചി ഉ​ൾ​പ്പെ​െ​ട രാ​ജ്യ​ത്തെ 22 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. സൗ​ദി​യ​ക്ക്​ ക​രി​പ്പൂ​ർ, അ​ഹ​മ്മ​ദാ​ബാ​ദ്, ല​ഖ്നോ, മും​ബൈ, ഡ​ൽ​ഹി, നാ​ഗ്പൂ​ർ, ബം​ഗ​ളൂ​രു, എ​യ​ർ ഇ​ന്ത്യ​ക്ക്​ ഗ​യ, ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ, മം​ഗ​ലാ​പു​രം, ​േഗാ​വ, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, ശ്രീ​ന​ഗ​ർ, ഫ്ലൈ​നാ​സി​ന് കൊ​ച്ചി,​ ഔ​റം​ഗ​ബാ​ദ്, ഭോ​പാ​ൽ, ഗു​വാ​ഹ​ത്തി, റാ​ഞ്ചി, വാ​രാ​ണ​സി, ജ​യ്​​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ ടെ​ൻ​ഡ​ർ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​രി​പ്പൂ​രി​ൽ നി​ന്ന്​ 9000ഉം ​നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്ന്​ 2550ഉം ​തീ​ർ​ഥാ​ട​ക​രാ​ണ്​ പു​റ​പ്പെ​ടു​ക. ക​രി​പ്പൂ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ലും കൊ​ച്ചി ര​ണ്ടാം​ഘ​ട്ട​ത്തി​ലു​മാ​ണ്​ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന്​ മ​ദീ​ന​യി​ലേ​ക്കും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഉ​​ൾ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ നി​ന്ന്​​ ജി​ദ്ദ​യി​ലേ​ക്കു​മാ​കും സ​ർ​വി​സ്. മ​ട​ക്കം യ​ഥാ​ക്ര​മം ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​. ജൂ​ൺ 22 മു​ത​ലാ​ണ്​ ഹ​ജ്ജ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjkerala newssaudia airlinesflynas airlines
News Summary - hajj; kerala service saudia and flynas airlines -kerala news
Next Story