ഹജ്ജ്: കേരളത്തിൽനിന്ന് 124 പേർക്ക് കൂടി അവസരം
text_fieldsനെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 124 പേർക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയിൽനിന്നും 2,627 മുതൽ 2,871 വരെയുള്ളവർക്ക് കൂടിയാണ് അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും ഒഴിവ് വന്ന 548 സീറ്റുകളാണ് അപേക്ഷകൾ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതിച്ചു നൽകിയത്.
കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസരം ലഭിച്ചവർ ഹജ്ജ് കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ പണം അടച്ചതിെൻറ പേ ഇൻ സ്ലിപ്പും മെഡിക്കൽ സർട്ടിഫിക്കറ്റും ജൂലൈ 28ന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ എത്തിക്കണം. എസ്.ബി.െഎയിലും യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് പണമടക്കാൻ സൗകര്യം.
