ഹജ്ജ്: 307 പേർക്ക് കൂടി അവസരം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരിൽ 307 പേർക്ക് കൂടി കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസരം. കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട 1368 മുതൽ 1674 വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് യാത്ര റദ്ദാക്കിയവരുമുൾപ്പെടെ 3693 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചത്.
അവസരം ലഭിച്ചവർ മേയ് 12നകം തുക അടച്ചതിെൻറ ബാങ്ക് പേ-ഇൻസ്ലിപ്, പാസ്പോർട്ട്, ഫോേട്ടാ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. 14ന് മുമ്പ് സംസ്ഥാനം ഇവ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം. ഉത്തർപ്രദേശിന് 1548 സീറ്റുകളും കർണാടകക്ക് 325 സീറ്റുകളും ലഭിച്ചു. എസ്.ബി.ഐയുടെയോ യൂനിയൻ ബാങ്കിെൻറയോ ശാഖകളിലാണ് പണം അടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
