ഹജ്ജ്: 195 പേർക്കുകൂടി അവസരം
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കാൻ വെയിറ്റിങ് ലിസ്റ്റിലുള്ള 195 പേർക്കുകൂടി അവസരം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള കാത്തിരിപ്പുപട്ടികയിലെ 2043 മുതൽ 2378 വരെയുള്ളവർക്കാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒഴിവുവന്ന 1727 സീറ്റാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകിയത്.
വെയിറ്റിങ് ലിസ്റ്റിൽനിന്ന് അവസരം ലഭിച്ചവർ യാത്രക്കുള്ള അഡ്വാൻസ് തുകയായ 81,000 രൂപ ഉടൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിൽ ബാങ്കിൽ നിക്ഷേപിക്കണം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് പണമടക്കാനുള്ള സൗകര്യമുള്ളത്. പണം അടച്ച രസീതും പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകളും ജൂലൈ അഞ്ചിനുമുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ എത്തിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
