ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറ്: കരിപ്പൂരിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം –സമസ്ത
text_fieldsതിരൂരങ്ങാടി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറ് പട്ടികയില്‍നിന്ന് ഈ വര്‍ഷം കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും കേരള ഹജ്ജ് കമ്മിറ്റിയും ജനപ്രതിനിധികളും സമ്മര്‍ദം ചെലുത്തണം. സംവരണാനുകൂല്യം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം. ഉപരിപഠനത്തിന് സൗകര്യങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ പുതിയ കോളജുകളും കോഴ്സുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ രണ്ട് മദ്റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്കി. ഇതോടെ സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 10,277 ആയി. പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, കെ.ടി. ഹംസ മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന് മുസ്ലിയാര് നന്തി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി നന്ദിയും പറഞ്ഞു.