Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി ഹജ്ജ്​ യാത്ര...

ഇനി ഹജ്ജ്​ യാത്ര കോഴിക്കോട്​ നിന്നും

text_fields
bookmark_border
calicut-airport
cancel

ന്യൂഡൽഹി: അടുത്ത വർഷം കേരള സംസ്​ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ യാത്ര ​േകാഴിക്കോട്​ അന്താരാഷ്​ട്ര എയർപോർട്ട് വഴിയായിരിക്കുമെന്ന് സംസ്​ഥാന ഹജ്ജ് കമ്മിറ്റി. ഇക്കാര്യത്തിൽ കേന്ദ്ര ഹജ്ജ് ചുമതലയുള്ള ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ്​ നഖ്വി ഉറപ്പു നൽകിയതായി സംസ്​ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കോഴിക്കോട്​ എയർപ്പോട്ടിൽ റൺവേ നവീകരണം ആരംഭിച്ച 2015ലായിരുന്നു ഹജ്ജ് യാത്ര കൊച്ചി എയർപോർട്ടിലേക്കു മാറ്റിയത്. റൺവേ നവീകരണമടക്കമുള്ള അറ്റകുറ്റപണികൾ പൂർത്തിയായ ഈ ഘട്ടത്തിൽ ഹജ്ജ് യാത്ര കോഴിക്കോടുനിന്ന് ആരംഭിക്കേണ്ടതി​​െൻറ അനിവാര്യത മന്ത്രിയെ ബോധ്യപ്പെടുത്തി.

കാലിക്കറ്റ് എയർപോർട്ടിനടുത്ത് വഖ്ഫായി നിർമ്മിച്ച വിശാലതയും സൗകര്യവുമുള്ള ഹജ്ജ് ഹൗസ്​ നിലവിലുായിരി ക്കുകയും ആകെ തീർത്ഥാടകരിൽ 83 ശതമാനത്തോളം വടക്കൻ ജില്ല ക ളിൽനിന്നുള്ളവരാവുകയും ചെയ്യുന്നതിനാൽ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് കോഴിക്കോട്ടേക്ക്​ പുനസ്​ഥാപിക്കേണ്ടുന്നത് ഹജ്ജ് തീർത്ഥാടകർക്ക് യാത്ര സുഖമമാക്കാനും എല്ലാ ഒരുക്കങ്ങളും ഭംഗിയായി നിർവ്വഹിക്കാനും സഹായിക്കുമെന്നും മന്ത്രിയെ അറിയിച്ചു.

തുടർന്ന് അടുത്ത വർഷം മുതൽ ഹജ്ജ് യാത്ര കോഴിക്കോട്ടു നിന്നു ക്രമീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഹജ്ജ് എംബാർക്കേഷൻ കോഴിക്കോട്ടേക്കു തന്നെ മാറ്റുന്നതിന് സംസ്​ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയും വിവിധ രാഷ്ട്രീയ പ്രതിനിധികളും സംഘടനകളും അധികൃതരെ സമിപിച്ചു വരികയായിരുന്നു. ഇക്കാര്യത്തിൽ ശ്രമം നടത്തിയ ജനപ്രതിനിധികൾക്കും വിവിധ സംഘടനാ ഭാരവാഹികൾക്കും പ്രത്യേകം കൃതജ്ഞത അറിയിക്കുന്നുവെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjkerala newscalicut airporthajj embarkationOnline Newskozhikode airport
News Summary - hajj embarcation-kerala news
Next Story