Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് നറുക്കെടുപ്പ്...

ഹജ്ജ് നറുക്കെടുപ്പ് ഇന്ന്; കേരളത്തില്‍നിന്ന് 24229 അപേക്ഷകര്‍

text_fields
bookmark_border
ഹജ്ജ് നറുക്കെടുപ്പ് ഇന്ന്; കേരളത്തില്‍നിന്ന് 24229 അപേക്ഷകര്‍
cancel

കൊ​ണ്ടോ​ട്ടി: അ​ടു​ത്ത വ​ര്‍ഷ​ത്തെ ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​നു​ള്ള തീ​ര്‍ഥാ​ട​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ന​റു​ക്കെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ക്കും. മും​ബൈ​യി​ലെ കേ​ന്ദ്ര ഹ​ജ്ജ് ഹൗ​സി​ല്‍ രാ​വി​ലെ 11നാ​ണ് ന​റു​ക്കെ​ടു​പ്പ്. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്ക് മാ​ത്ര​മാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന തീ​ര്‍ഥാ​ട​ന​ത്തി​ന് പോ​കു​ന്ന​തി​ന് 24,229 പേ​രാ​ണ് അ​പേ​ക്ഷ ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

അ​പേ​ക്ഷ ന​ല്‍കി​യ​വ​രി​ല്‍ 3234 പേ​ര്‍ 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രും 836 പേ​ര്‍ പു​രു​ഷ തീ​ര്‍ഥാ​ട​ക​ര്‍ കൂ​ടെ​യി​ല്ലാ​ത്ത 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള വ​നി​ത​ക​ളും 2934 പേ​ര്‍ പു​രു​ഷ തീ​ര്‍ഥാ​ട​ക​ര്‍ കൂ​ടെ​യി​ല്ലാ​ത്ത മ​റ്റു വ​നി​ത​ക​ളു​മാ​ണ്. ഇ​വ​ര്‍ക്ക് ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ ത​ന്നെ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ക്കും. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന ജ​ന​റ​ല്‍ ബാ​ക്ക് ലോ​ഗ് വി​ഭാ​ഗ​ത്തി​ല്‍ 1171 പേ​ര്‍ ഇ​ത്ത​വ​ണ വീ​ണ്ടും അ​പേ​ക്ഷ ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും.

16,054 പേ​രാ​ണ് ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്. ഇ​വ​രി​ല്‍നി​ന്ന് ല​ഭ്യ​മാ​കു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി അ​വ​സ​രം ന​ല്‍കും. ബാ​ക്കി​യു​ള്ള​വ​രെ ന​റു​ക്കെ​ടു​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ന്നെ കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും.

ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ഹ​ജ്ജ് ട്രെ​യി​ന​ര്‍മാ​ര്‍ മു​ഖേ​ന ന​ല്‍കു​മെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​പേ​ക്ഷ​ക​ര്‍ ആ​ദ്യ​ഗ​ഡു തു​ക​യാ​യ 1,52,300 രൂ​പ ആ​ഗ​സ്റ്റ് 10ന് ​മു​മ്പ് അ​ട​ക്ക​ണം.

പ​ണ​മ​ട​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി​ല്ലെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​ണ​മ​ട​ക്കേ​ണ്ട രീ​തി​ക​ളും തു​ട​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamHajj NewshajjKerala
News Summary - ഹജ്ജ് നറുക്കെടുപ്പ് ഇന്ന്; കേരളത്തില്‍നിന്ന് 24229 അപേക്ഷകര്‍
Next Story