Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ പുറപ്പെടൽ...

ഹജ്ജ്​ പുറപ്പെടൽ കേന്ദ്രം: ടെൻഡർ ക്ഷണിച്ചു

text_fields
bookmark_border
hajj
cancel
Listen to this Article

ക​രി​പ്പൂ​ർ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര ​വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​മാ​ന ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​യി​ലെ​യും സൗ​ദി​യി​ലെ​യും ക​മ്പ​നി​ക​ൾ​ക്കാ​ണ്​ അ​വ​സ​രം. ഇ​ക്കു​റി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഹ​ജ്ജ്​ പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്​ കൊ​ച്ചി​യെ​യാ​ണ്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​പ്പെ​ട​ൽ കേ​ന്ദ്രം 10 എ​ണ്ണ​മാ​യി കു​റ​ച്ചു. മു​മ്പ്​ 21 എ​ണ്ണ​മാ​യി​രു​ന്നു. ബം​ഗ​ളൂ​രു, ഡ​ൽ​ഹി, ഗു​വാ​ഹ​തി, ല​ഖ്​​നോ, ശ്രീ​ന​ഗ​ർ, അ​ഹ്​​മ​ദാ​ബാ​ദ്​, ഹൈ​ദ​രാ​ബാ​ദ്​, കൊ​ൽ​ക്ക​ത്ത, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ്​ മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ.

ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ ഹ​ജ്ജ്​ സ​ർ​വി​സ്. മേ​യ്​ 31 മു​ത​ൽ ജൂ​ൺ 16 വ​രെ​യു​ള്ള ഒ​ന്നാം​ഘ​ട്ട​ത്തി​ലാ​ണ്​ കൊ​ച്ചി ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ട​ക്ക​യാ​ത്ര ജൂ​ലൈ 14 മു​ത​ൽ ആ​ഗ​സ്റ്റ്​ 13 വ​രെ​യും. കൊ​ച്ചി​യി​ൽ​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്കാ​ണ്​ തീ​ർ​ഥാ​ട​ക​ർ യാ​ത്ര തി​രി​ക്കു​ക. മ​ട​ക്ക​യാ​ത്ര ജി​ദ്ദ​യി​ൽ​നി​ന്നാ​ണ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 7800ഓ​ളം തീ​ർ​ഥാ​ട​ക​രെ​യാ​ണ്​ കൊ​ച്ചി​യി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്​ പു​റ​മെ ത​മി​ഴ്​​നാ​ട്​, ല​ക്ഷ​ദ്വീ​പ്​, പോ​ണ്ടി​ച്ചേ​രി തീ​ർ​ഥാ​ട​ക​രും കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ്​ യാ​ത്ര പു​റ​പ്പെ​ടു​ക. കൊ​ച്ചി​യി​ൽ​നി​ന്ന്​ ബി 747 -400, ​ബി 777 -300 ഇ.​ആ​ർ തു​ട​ങ്ങി​യ വി​മാ​നം ഉ​പ​യോ​ഗി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​ണ്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tenderHajj Departure Centerhajj
News Summary - Hajj Departure Center: Tender Invited
Next Story