ഹജ്ജ് പുറപ്പെടൽ കേന്ദ്രം: ലീഗ് എം.പിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതി
text_fieldsമലപ്പുറം: മലബാറിലെ ഹജ്ജ് തീര്‍ഥാടകരെ ദുരിതത്തിലാഴ്ത്തുന്ന നടപടിയാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിൽനിന്ന് േകാഴിക്കോട് വിമാനത്താവളത്തെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് മുസ്ലിം ലീഗ് എം.പിമാര്‍.
വിഷയം പുനഃപരിശോധിച്ച് പുറപ്പെടൽ കേന്ദ്രം കരിപ്പൂരില്‍ പുനഃസ്ഥാപിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുൽ വഹാബ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണി കാരണം മുമ്പ് ഹജ്ജ് സർവിസ് കരിപ്പൂരില്‍ നിര്ത്തിയിരുെന്നങ്കിലും പിന്നീട് പുനഃസ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ തീര്‍ഥാടനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ നല്ലരീതിയില്‍ കരിപ്പൂരിൽ ഒരുക്കുകയും തീര്‍ഥാടനം സുഗമമായി നടക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അവഗണിച്ച് കരിപ്പൂരിനെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയില്‍നിന്ന് നീക്കിയ നടപടി അംഗീകരിക്കാനാവാത്തതാെണന്നും എം.പിമാര്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.