Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് ക്യാമ്പ് ഇന്ന്...

ഹജ്ജ് ക്യാമ്പ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും; ആദ്യവിമാനം നാളെ

text_fields
bookmark_border
hajj-mina
cancel

മ​ട്ട​ന്നൂ​ര്‍: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക്യാ​മ്പു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും.

സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ അ​ഹ​മ​ദ് ദേ​വ​ര്‍കോ​വി​ല്‍, വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. നെ​ടു​മ്പാ​ശ്ശേ​രി, ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് ക്യാ​മ്പു​ക​ൾ.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യ അ​ന്താ​രാ​ഷ്ട്ര കാ​ര്‍ഗോ ടെ​ര്‍മി​ന​ലാ​ണ് ഹ​ജ്ജ് ക്യാ​മ്പാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 145 പേ​രാ​ണ് ആ​ദ്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്യു​ക. ക​ണ്ണൂ​രി​ല്‍നി​ന്നും 1943 പേ​രാ​ണ് ആ​കെ ഹ​ജ്ജ് യാ​ത്രി​ക​ർ. ഇ​തി​ല്‍ 71 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​രാ​ണ്.

എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് ക​ണ്ണൂ​രി​ല്‍നി​ന്ന് ഹ​ജ്ജ് സ​ര്‍വി​സ് ന​ട​ത്തു​ക.

ഹ​ജ്ജി​ന് വ​ലി​യ വി​മാ​നം ക​ണ്ണൂ​രി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും 186 പേ​രെ ഉ​ള്‍ക്കൊ​ള്ളു​ന്ന ബോ​യി​ങ് 737 എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് ക​ണ്ണൂ​രി​ല്‍നി​ന്ന് സ​ര്‍വി​സി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ണ്ണൂ​രി​ലും ക​രി​പ്പൂ​രി​ലു​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് ഹ​ജ്ജ് ക​രാ​ര്‍ ല​ഭി​ച്ച​ത്. കൊ​ച്ചി​യി​ല്‍നി​ന്ന് സൗ​ദി എ​യ​ര്‍ലൈ​ന്‍സാ​ണ് ഹ​ജ്ജ് സ​ര്‍വി​സ് ന​ട​ത്തു​ക ജൂ​ണ്‍ നാ​ലി​ന് ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച 1.45ന് ​കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ഇ​ത്ത​വ​ണ​ത്തെ ആ​ദ്യ ഹ​ജ്ജ് വി​മാ​നം ക​ണ്ണൂ​രി​ല്‍നി​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ര​ണ്ടാ​മ​ത്തെ വി​മാ​നം ആ​റി​ന് രാ​വി​ലെ 10.30നാ​ണ് പു​റ​പ്പെ​ടു​ക. ക്യാ​മ്പി​​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.

ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പി.​ടി. അ​ക്ബ​ര്‍, എം.​സി.​കെ. ഗ​ഫൂ​ര്‍, സി.​കെ. സു​ബൈ​ര്‍ ഹാ​ജി, പി. ​ശ്രീ​നാ​ഥ്, എ​സ്. ന​ജീ​ബ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterHajj campinauguraion
News Summary - Hajj camp will be inaugurated by Chief Minister today; First flight tomorrow
Next Story