ഹജ്ജിലൂടെ ജീവിതം പുനഃക്രമീകരിച്ച് പുതുജന്മം ആര്‍ജിക്കും -സാദിഖലി തങ്ങള്‍
text_fieldsകൊണ്ടോട്ടി: ഹജ്ജ് കർമത്തിലൂടെ ഓരോ തീര്‍ഥാടകനും ജീവിതം പുനഃക്രമീകരിച്ച് പുതുജന്മം ആര്‍ജിക്കുകയാണെന്നും ആയുസ്സിന്റെ യാത്രയെന്ന് വിശേഷിപ്പിക്കുന്ന ഹജ്ജ് കർമം ഭക്ത്യാദരപൂർവം നിർവഹിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്ര തിരിക്കുന്ന തീര്‍ഥാടകര്‍ക്കായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഒരുക്കിയ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിച്ച ഹജ്ജ് ക്യാമ്പ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരുന്നു. നിയുക്ത എം.എല്‍.എ ടി.പി. അഷ്‌റഫലി ഹാജിമാര്‍ക്കുള്ള രേഖ കൈമാറ്റം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി സഫ വീട്ടില്‍ അബ്ദുല്ലക്കോയ രേഖകള്‍ ഏറ്റുവാങ്ങി.
പി.വി. അബ്ദുല്‍ വഹാബ് എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ, കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ. മമ്മദിശ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാന്‍, കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍ സക്കീന, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ മുകേഷ് കുമാര്‍ യാദവ്, ആകാശ എയര്‍ വിമാന കമ്പനി പ്രതിനിധി ഋഷി കുമാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

