ഹജ്ജ് ക്യാമ്പിന് ഇന്ന് സമാപനം
text_fieldsനെടുമ്പാശ്ശേരി: ബുധനാഴ്ച രാത്രി 9.30ഓടെ അവസാന സംഘം തീർഥാടകരും നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന് യാത്രയാകുന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിെൻറ പ്രവർത്തനങ്ങൾ സമാപിക്കും. ബുധനാഴ്ച അർധരാത്രി 12.10 നാണ് അവസാന വിമാനം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രയാകുന്നത്.
ജൂലൈ 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഹജ്ജ് ക്യാമ്പിെൻറ ഉദ്ഘാടനം നിർവഹിച്ചത്. 16 ദിവസം നീണ്ട ക്യാമ്പിനാണ് ബുധനാഴ്ച സമാപനമാകുന്നത്. 27 വിമാനങ്ങളിലായി 10,814 തീർഥാടകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഇതുവരെ യാത്രയായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
