Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് : മഹ്റം...

ഹജ്ജ് : മഹ്റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
hajj
cancel

കൊ​ണ്ടോ​ട്ടി: ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​രു​ഷ മ​ഹ്റം തീ​ര്‍ഥാ​ട​ന​ത്തി​ന് പോ​കു​ന്ന​തോ​ടെ പി​ന്നീ​ട് ഹ​ജ്ജ് നി​ര്‍വ​ഹി​ക്കാ​ന്‍ മ​റ്റു മ​ഹ്റം ഇ​ല്ലാ​ത്ത വ​നി​ത​ക​ള്‍ക്കാ​യി നീ​ക്കി​വെ​ച്ച സീ​റ്റു​ക​ളി​ലേ​ക്ക് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. രാ​ജ്യ​ത്താ​കെ 500 സീ​റ്റു​ക​ളാ​ണ് ഇ​തി​നാ​യി നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​വി​ഭാ​ഗ​ത്തി​ല്‍ അ​ര്‍ഹ​രാ​യ വ​നി​ത​ക​ള്‍ https://www.hajcommittee.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ച്ച് രേ​ഖ​ക​ള്‍ അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

മാ​ര്‍ച്ച് 15 വ​രെ​യാ​ണ് അ​പേ​ക്ഷ ന​ല്‍കാ​ന്‍ അ​വ​സ​രം. അ​പേ​ക്ഷ​ക​ര്‍ക്ക് 2025 ജ​നു​വ​രി 31 വ​രെ​യെ​ങ്കി​ലും കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ര്‍ട്ട് ഉ​ണ്ടാ​ക​ണം. അ​പേ​ക്ഷ​യി​ല്‍ പു​രു​ഷ മ​ഹ്റ​മു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്ക​ണം. ഒ​രു ക​വ​റി​ല്‍ പ​ര​മാ​വ​ധി അ​ഞ്ചു​പേ​രാ​യ​തി​നാ​ല്‍ നി​ല​വി​ല്‍ അ​ഞ്ചു​പേ​രു​ള്ള ക​വ​റു​ക​ളി​ല്‍ മ​ഹ്റം ക്വോ​ട്ട അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല.

അ​പേ​ക്ഷ​ക​ര്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക​ള്‍ മു​ഖേ​ന​യോ അ​ല്ലാ​തെ​യോ നേ​ര​ത്തേ ഹ​ജ്ജ് നി​ര്‍വ​ഹി​ച്ച​വ​രാ​ക​രു​തെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ണ്ടെ​ങ്കി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും തീ​ര്‍ഥാ​ട​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplicationHajjKerala News
News Summary - Hajj-Applications invited for Mahram seat
Next Story