Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: അപേക്ഷകരുടെ...

ഹജ്ജ്​: അപേക്ഷകരുടെ എണ്ണത്തിൽ വൻകുറവ്​

text_fields
bookmark_border
ഹജ്ജ്​: അപേക്ഷകരുടെ എണ്ണത്തിൽ വൻകുറവ്​
cancel

കൊ​ണ്ടോ​ട്ടി: 2018ലെ ​ഹ​ജ്ജ്​ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​കു​റ​വ്. ല​ഭ്യ​മാ​യ ക​ണ​ക്ക്​ പ്ര​കാ​രം 68,876 അ​പേ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന പോ​കാ​ൻ ല​ഭി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 26,360 അ​പേ​ക്ഷ​ക​രാ​ണ്​ കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ അ​പേ​ക്ഷ സ​മ​യം അ​വ​സാ​നി​ച്ച​ത്​.

അ​ടു​ത്ത​യാ​ഴ്​​ച മാ​ത്ര​മേ അ​ന്തി​മ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രൂ. പു​തി​യ ഹ​ജ്ജ്​ ന​യ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ അ​പേ​ക്ഷ​ക​ൾ കു​റ​യാ​ൻ കാ​ര​ണം. 2017ൽ ​കേ​ര​ള​ത്തി​ൽ​നി​ന്ന്​ 95,236ഉം 2016​ൽ 76,417ഉം ​അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. പു​തി​യ ഹ​ജ്ജ്​ ന​യ​പ്ര​കാ​രം അ​ഞ്ചാം വ​ർ​ഷ അ​പേ​ക്ഷ​ക​ർ​ക്കു​ള്ള മു​ൻ​ഗ​ണ​ന ഒ​​ഴി​വാ​ക്കി​യ​താ​ണ്​ അ​പേ​ക്ഷ​ക​ൾ കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. നേ​ര​ത്തേ ഒാ​രോ വ​ർ​ഷ​വും അ​പേ​ക്ഷി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്​ തൊ​ട്ട​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ന​ൽ​കി​യി​രു​ന്ന മു​ൻ​ഗ​ണ​ന ഒ​ഴ​ി​വാ​ക്കി​യ​തും അ​പേ​ക്ഷ​ക​ർ കു​റ​യാ​ൻ കാ​ര​ണ​മാ​യി.

ഇൗ ​വ​ർ​ഷം വ​രെ 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും അ​ഞ്ചാം വ​ർ​ഷ അ​പേ​ക്ഷ​ക​ർ​ക്കും ന​റു​​ക്കെ​ടു​പ്പി​ല്ലാ​തെ നേ​രി​ട്ട്​ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. 2018 മു​ത​ൽ 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ നേ​രി​ട്ട്​ അ​വ​സ​രം. ബാ​ക്കി​യു​ള്ള​വ​രെ​യെ​ല്ലാം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക. കേ​ര​ള​ത്തി​ന്​ അ​നു​വ​ദി​ച്ച ക്വോ​ട്ട പ്ര​കാ​രം ഏ​ക​ദേ​ശം 7,000ത്തോ​ളം സീ​റ്റു​ക​ൾ മാ​ത്ര​മേ ല​ഭി​ക്കൂ. 

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വെ​ച്ച ക്വോ​ട്ട​യി​ൽ ബാ​ക്കി​യു​ള്ള​വ കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന്​ ഹ​ജ്ജ്​ ന​യ​ത്തി​ൽ നി​ർ​േ​ദ​ശ​മു​ണ്ട്. ഇ​പ്ര​കാ​രം സം​സ്ഥാ​ന​ത്തി​ന്​ കു​റ​ച്ചു​സീ​റ്റു​ക​ൾ കൂ​ടി അ​ധി​ക​മാ​യി ല​ഭി​ച്ചേ​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjkerala newshajj 2017applicationmalayalam news
News Summary - Hajj Application Decreased-Kerala News
Next Story