Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hajj
cancel
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: അപേക്ഷകർ...

ഹജ്ജ്​: അപേക്ഷകർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വിവരങ്ങൾ നൽകണം

text_fields
bookmark_border

കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന്​ പാലിക്കേണ്ട പുതിയ പ്രോ​ട്ടോ​േകാൾ സൗദി അറേബ്യ ആരോഗ്യ വകുപ്പ്​ പ്രസിദ്ധീകരിച്ചു. ഇക്കുറി 18നും 60നും ഇടക്ക്​ ​ ​പ്രായമുള്ള കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ എടുത്തവർക്ക്​ മാത്രമാണ്​ ഹജ്ജിന്​ അനുമതി ലഭിക്കുക. നേരത്തേ, കേന്ദ്ര ഹജ്ജ്​ കമ്മിറ്റി 65 വയസ്സ്​ വരെയുള്ളവരിൽ നിന്നാണ്​ അപേക്ഷ ക്ഷണിച്ചിരുന്നത്​.

പുതിയ നിർദേശ പ്രകാരം 60 വയസ്സിന്​ മുകളിലുള്ളവർക്ക്​ അനുമതി ലഭിക്കില്ല. അപേക്ഷ നിരസിച്ചവർക്ക്​ കേന്ദ്ര ഹജ്ജ്​ കമ്മിറ്റി എസ്​.എം.എസ്​ മുഖേന അറിയിപ്പ്​ നൽകുന്നുണ്ട്​. ഇത്തവണ സംസ്ഥാനത്തു​ നിന്ന്​ 6506 ​േപരാണ്​ അപേക്ഷ നൽകിയിരുന്നത്​. പുതിയ മാനദണ്ഡപ്രകാരം 60 വയസ്സിന്​ മുകളിലുള്ളവർ പട്ടികയിൽനിന്ന്​ പുറത്താകും.

കോവിഡ് പകർച്ചവ്യാധി സാഹചര്യത്തിൽ ഹജ്ജ്​​ കർമം നിർവഹിക്കാൻ തയാറുള്ള അപേക്ഷകർ, പ്രതിരോധ കുത്തിവെപ്പ് വിവരങ്ങൾ ഹജ്ജ്​ കമ്മിറ്റി വെബ്​സൈറ്റിൽ (http://www.hajcommittee.gov.in) അപ്‌ലോഡ് ചെയ്യണമെന്ന്​ അധിക​ൃതർ അറിയിച്ചു. ഒന്നാം ഡോസ്​ വാക്​സിൻ സ്വീകരിച്ചവർ അതി​െൻറ ​സർട്ടിഫിക്കറ്റും രണ്ട്​ ഡോസും സ്വീകരിച്ചവർ രണ്ടാമത്തെ ഡോസി​െൻറ സർട്ടിഫിക്കറ്റുമാണ്​ അപ്​ലോഡ്​ ചെ​േയ്യണ്ടത്​.

ഏത്​ വാക്​സിനാണ്​ (കോവാക്​സിൻ, കോവിഷീൽഡ്​) സ്വീകരിച്ചതെന്നും കുത്തിവെപ്പ്​ എടുത്ത തീയതിയും ഇതിനൊപ്പം നൽകണം. സംശയങ്ങൾക്ക് ജില്ല ട്രെയിനർമാരുമായോ സംസ്ഥാന ഹജ്ജ്​്​ കമ്മിറ്റി ഓഫിസ് (0483 2710717), റീജനൽ ഓഫിസ് (0495 2938786) എന്നിവിടങ്ങളിലോ ഫോൺ മുഖേന ബന്ധപ്പെടാം. അതേസമയം, ഇന്ത്യക്കുള്ള ഹജ്ജ്​ ​േക്വാട്ട സംബന്ധമായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj
News Summary - Hajj: Applicants are required to provide covid immunization information
Next Story