Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് 2027:...

ഹജ്ജ് 2027: ട്രെയിനര്‍മാരുടെ അഭിമുഖം 20 മുതല്‍

text_fields
bookmark_border
ഹജ്ജ് 2027: ട്രെയിനര്‍മാരുടെ അഭിമുഖം 20 മുതല്‍
cancel


മ​ല​പ്പു​റം: 2027ലെ ​ഹ​ജ്ജ് അ​പേ​ക്ഷ സ​മ​ര്‍പ്പ​ണ ന​ട​പ​ടി ആ​രം​ഭി​ക്കാ​നി​രി​ക്കെ ഹ​ജ്ജ് ട്രെ​യി​ന​ര്‍മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ഭി​മു​ഖം ജൂ​ണ്‍ 20 മു​ത​ല്‍ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ഭി​മു​ഖം. ഹാ​ജി​മാ​ര്‍ക്ക് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​സ​മ​ര്‍പ്പ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക, മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ക, അ​പേ​ക്ഷ​ക​രെ നി​യ​മ​വ​ശ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​ക, പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ട്രെ​യി​ന​ര്‍മാ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ള്‍. രേ​ഖ​ക​ളു​ടെ സ​മ​ര്‍പ്പ​ണം, പ​ണ​മ​ട​ക്ക​ല്‍, മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന, യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഹാ​ജി​മാ​രെ സ​ഹാ​യി​ക്കേ​ണ്ട​തും ട്രെ​യി​ന​ര്‍മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. സൗ​ജ​ന്യ സേ​വ​ന​ത്തി​ന് ത​യാ​റു​ള്ള​വ​ര്‍ മാ​ത്ര​മേ അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​വൂ. അ​ഭി​മു​ഖ​ത്തി​നും തു​ട​ര്‍ന്നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള്‍ക്കും സ്വ​ന്തം ചെ​ല​വി​ല്‍ വേ​ണം പ​ങ്കെ​ടു​ക്കാ​ന്‍. ട്രെ​യി​ന​ര്‍ ആ​കു​ന്ന​ത് വ​ഴി ഹ​ജ്ജ് യാ​ത്ര​ക്കോ മ​റ്റു മേ​ഖ​ല​ക​ളി​ലോ ഒ​രു​വി​ധ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ ആ​നു​കൂ​ല്യ​മോ ല​ഭി​ക്കി​ല്ല.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​ര്‍ ജൂ​ണ്‍ 20ന് ​രാ​വി​ലെ 10ന് ​ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം. മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​പേ​ക്ഷ​ക​ര്‍ക്ക് ജൂ​ണ്‍ 20ന് ​ഉ​ച്ച​ക്ക് മൂ​ന്നി​ന് ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ല്‍ അ​ഭി​മു​ഖം ന​ട​ക്കും. ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​ര്‍ക്ക് ജൂ​ണ്‍ 21ന് ​രാ​വി​ലെ 10ന് ​മ​ട്ട​ന്നൂ​ര്‍ സീ​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ളി​ലാ​ണ് അ​ഭി​മു​ഖം. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​ര്‍ ജൂ​ണ്‍ 23ന് ​രാ​വി​ലെ 10ന് ​എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി​യി​ലെ ഞാ​ല​കം ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം. അ​ഭി​മു​ഖ​ത്തി​ന് അ​ര്‍ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ keralahajcommittee.orgല്‍ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ര്‍ വെ​ബ്സൈ​റ്റി​ല്‍നി​ന്ന് ത​ങ്ങ​ളു​ടെ ക്ര​മ​ന​മ്പ​ര്‍ മ​ന​സ്സി​ലാ​ക്കേ​ണ്ട​തും ഇ​ന്റ​ര്‍വ്യൂ ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണെ​ന്ന് അ​സി. സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്‌​മാ​ന്‍ പു​ത്ത​ല​ത്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamtraininghajj pilgrimhajjKeralaMalappuram
News Summary - Hajj 2027 Trainers interviews from 20
Next Story