You are here

ഹജ്ജ്​: ഇന്ന്​ മുതൽ പണമടക്കാം

08:00 AM
16/01/2020

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക്​ വ്യാ​ഴാ​ഴ്​​​ച മു​ത​ൽ പ​ണ​മ​ട​ക്കാം. ആ​ദ്യ​ഗ​ഡു​വാ​യ 81,000 രൂ​പ ഫെ​ബ്രു​വ​രി 15ന്​​ ​മു​മ്പും ര​ണ്ടാം​ഗ​ഡു 1,20,000 രൂ​പ മാ​ർ​ച്ച്​ 15ന്​ ​മു​മ്പു​മാ​ണ്​ അ​ട​േ​ക്ക​ണ്ട​തെ​ന്ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അ​റി​യി​ച്ചു. 

ര​ണ്ട്​ ഗ​ഡു​ക്ക​ളും ഒ​രു​മി​ച്ച്​ അ​ട​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ 2,01,000 രൂ​പ ഫെ​ബ്രു​വ​രി 15ന്​ ​മു​മ്പ്​ അ​ട​ക്കാ​നും സാ​ധി​ക്കും. ​േക​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റ്​ (www.hajcommittee.gov.in) മു​ഖേ​ന ഒാ​ൺ​ലൈ​നാ​യി തു​ക അ​ട​ക്കാം. അ​ല്ലാ​ത്ത​വ​ർ​ക്ക്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ എ​സ്.​ബി.​െ​എ, യു.​ബി.​െ​എ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണ​മ​ട​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നു​ള്ള പേ ​ഇ​ൻ സ്ലി​പ്പും കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒാ​രോ ക​വ​ർ ന​മ്പ​റി​നും അ​നു​വ​ദി​ച്ച ബാ​ങ്ക്​ റ​ഫ​റ​ൻ​സ്​ ന​മ്പ​ർ ഉ​​പ​യോ​ഗി​ച്ചാ​ണ്​ തു​ക അ​ട​ക്കേ​ണ്ട​ത്. റ​ഫ​റ​ൻ​സ്​ ന​മ്പ​റും ക​വ​ര്‍ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ്പും വെ​ബ്സൈ​റ്റി​ൽ​നി​ന്ന്​ ല​ഭി​ക്കും. 

ഒ​ന്നാം ഗ​ഡു പ​ണ​മ​ട​ച്ച ര​സീ​തി (ഹ​ജ്ജ്​ ക​മ്മി​റ്റി കോ​പ്പി), അ​സ്സ​ൽ പാ​സ്​​പോ​ർ​ട്ട്, മെ​ഡി​ക്ക​ൽ സ്ക്രീ​നി​ങ്​ ആ​ൻ​ഡ്​​ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫോ​ട്ടോ (ര​ണ്ട്​ കോ​പ്പി, വൈ​റ്റ് ബാ​ക്ക് ഗ്രൗ​ണ്ട്), നേ​ര​ത്തേ ഓ​ൺ​ലൈ​നി​ൽ സ​മ​ർ​പ്പി​ച്ച ഹ​ജ്ജ് അ​പേ​ക്ഷ​യു​ടെ ഒ​പ്പി​ട്ട കോ​പ്പി, പാ​സ്പോ​ർ​ട്ടി​​െൻറ പ​ക​ർ​പ്പ്, നേ​ര​ത്തെ അ​ട​ച്ച അ​പേ​ക്ഷ ഫീ​സാ​യ 300 രൂ​പ​യു​ടെ ര​സീ​തി, ക​വ​ർ​ഹെ​ഡി​​െൻറ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ്​​ബു​ക്ക്​ അ​ല്ലെ​ങ്കി​ൽ ​െച​ക്ക്​ ലീ​ഫി​​െൻറ പ​ക​ർ​പ്പ്​ എ​ന്നി​വ സ​ഹി​തം ക​രി​പ്പൂ​രി​ലെ ഹ​ജ്ജ്​ ഹൗ​സി​ൽ ഫെ​ബ്രു​വ​രി 15ന്​ ​മു​മ്പ്​ സ​മ​ർ​പ്പി​ക്ക​ണം. 

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച്​ വ​രെ സ്വീ​ക​രി​ക്കും. രേ​ഖ​ക​ൾ സ്വീ​ക​രി​ക്കാ​നാ​യി ക​ണ്ണൂ​രി​ലും എ​റ​ണാ​കു​ള​ത്തും ഫെ​ബ്രു​വ​രി​യി​ൽ കു​റ​ച്ച്​ ദി​വ​സം ക്യാ​മ്പ്​ ന​ട​ത്തും. തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. 
അ​വ​സാ​ന ഗ​ഡു വി​മാ​ന​ടി​ക്ക​റ്റ്, ഡോ​ള​ർ നി​ര​ക്ക്, സൗ​ദി​യി​ലെ ചെ​ല​വു​ക​ൾ എ​ന്നി​വ നി​ശ്​​ച​യി​ച്ച​തി​ന്​ ശേ​ഷം പി​ന്നീ​ട്​ അ​റി​യി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0483 2710717, 2717571.

Loading...
COMMENTS