ഹജ്ജ് ക്യാമ്പിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം
text_fieldsനെടുമ്പാശ്ശേരി: ഹജ്ജ് ക്യാമ്പിൽ ഇന്നുമുതൽ വാഹനങ്ങൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. വിമാനത്താവളത്തിലേക്ക് തിരിയുന്ന റൗണ്ട് എബൗട്ടിൽനിന്ന് ഹാജിമാരുടെയും സന്ദർശകരുടെയും വാഹനങ്ങൾ തിരിഞ്ഞുപോകണം. വാഹനങ്ങൾ സിയാലിെൻറ പാർക്കിങ് സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ പാർക്ക് ചെയ്തശേഷം സന്ദർശകർക്ക് ഹജ്ജ് ക്യാമ്പിൽ പ്രവേശിക്കാം.
എന്നാൽ 8, 9 തീയതികളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഇനിയുള്ള ദിവസങ്ങളിൽ ക്യാമ്പിലേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. എട്ടിന് രണ്ട് വിമാനങ്ങളും ഒമ്പതിന് മൂന്ന് വിമാനങ്ങളുമാണ് പുറപ്പെടുന്നത്.
ഒമ്പതിന് പുറപ്പെടാനുള്ള 1640 തീർഥാടകർകൂടി എട്ടിന് എത്തുന്നതോടെ ക്യാമ്പ് പ്രവർത്തിക്കുന്ന സിയാൽ അക്കാഡമിയിൽ വൻ തിരക്കായിരിക്കും അനുഭവപ്പെടുക. ഈ ദിവസങ്ങളിൽ തീർഥാടകരെ യാത്രയയക്കാൻ എത്തുന്നവർ വിമാനത്താവളത്തിലെ ടി-3 ടെർമിനലിൽ ഇറങ്ങിയശേഷം അവിടെ നിന്നുതന്നെ മടങ്ങണമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാർ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അറിയിച്ചു.
കറൻസി മാറ്റത്തിന് സൗകര്യം
നെടുമ്പാശ്ശേരി: ഹജ്ജ് തീർഥാടകർക്ക് ഇന്ത്യൻ രൂപ റിയാലായി മാറ്റിയെടുക്കാൻ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ സൗകര്യമൊരുക്കി. ബോംബെ മർക്കൻറയിൻ ബാങ്കാണ് ഇതിന് പ്രത്യേക കൗണ്ടർ തുറന്നിരിക്കുന്നത്. സൗദിയിലെ െചലവുകൾക്ക് ഓരോ തീർഥാടകനും 2100 റിയാൽ വീതം ഹജ്ജ് കമ്മിറ്റി നൽകുന്നുണ്ട്. ഇതിനുപുറമെ, റിയാൽ ആവശ്യമുള്ളവർക്കായാണ് പ്രത്യേക കൗണ്ടർ തുറന്നിരിക്കുന്നത്. ഇന്ത്യൻ രൂപ റിയാലായി മാറ്റിയെടുക്കാൻ എത്തുന്നവർ പാൻ കാർഡ് കൊണ്ടുവരണമെന്ന് ബാങ്കിെൻറ ചുമതലയുള്ള നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയൻറ് നോഡൽ ഓഫിസർ നവാസ് അറിയിച്ചു.
ഹാൻഡ്ബാഗിെൻറ തൂക്കം 10 മതി
നെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയിൽനിന്ന് മക്കയിലേക്ക് യാത്ര തിരിക്കാൻ എത്തുന്ന തീർഥാടകർ കൈവശം വെക്കുന്ന ബാഗിെൻറ (ഹാൻഡ്ബാഗ്) തൂക്കം 10 കിലോയിൽ അധികമായാൽ സ്വീകരിക്കില്ലെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. 22 കിലോയിൽ താഴെയുള്ള രണ്ട് ബാഗുകൾ ബാഗേജിൽ കൊണ്ടുപോകാൻ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
