Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്: തീർഥാടകർക്കുള്ള വാക്സിനേഷൻ ജൂലൈയിൽ
text_fieldsbookmark_border
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകൾ ജൂലൈയിൽ ആരംഭിക്കുന്നതാണെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ അറിയിച്ചു. തീർഥാടകർക്കുള്ള ഹെൽത്ത്, വാക്സിനേഷൻ, ഒ.പി.ഡി ബുക്ക്ലെറ്റ് എന്നിവ ഹജ്ജ് കമ്മിറ്റി ഒാഫിസിൽ എത്തിയതായും അധികൃതർ അറിയിച്ചു.
ഹജ്ജ് മൂന്നാംഘട്ട സാേങ്കതിക പഠന ക്ലാസുകൾ ജൂലൈ രണ്ട് മുതൽ 20 വരെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കും. ക്യാമ്പുകൾ, സാേങ്കതിക പഠന ക്ലാസുകൾ എന്നിവയുടെ വിശദാംശങ്ങൾ തീർഥാടകരെ ജില്ല ട്രെയിനർമാർ മുഖേന പിന്നീട് അറിയിക്കും.
Next Story
