ഹജ്ജ് യാത്രക്ക് ഒരു വിമാനംകൂടി
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീർഥാടകർക്കായി നെടുമ്പാശ്ശേരിയിൽനിന്ന് ഒരു വിമാനംകൂടി അനുവദിച്ചു. ഇതോടെ ഹജ്ജ് തീർഥാടകരുമായി പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനങ്ങളുടെ എണ്ണം 30 ആയി. അധികമായി അനുവദിച്ച വിമാനം ഇൗ മാസം 13ന് പുറപ്പെടും.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള 12,046 തീർഥാടകർക്കായി 410 പേർക്ക് സഞ്ചരിക്കാവുന്ന 29 വിമാനങ്ങൾ നേരത്തേ അനുവദിച്ചിരുന്നു. ഈ ഷെഡ്യൂൾ പ്രകാരം 156 പേർക്കുകൂടി യാത്രസൗകര്യം ആവശ്യമായിരുന്നു. അധികമായി അനുവദിച്ച വിമാനത്തിൽ നെടുമ്പാശ്ശേരിയിൽനിന്നുള്ള തീർഥാടകർക്കുപുറമെ മുംബൈയിൽനിന്നുള്ള തീർഥാടകരും യാത്രയാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
