ഹജ്ജ്: 65 വയസ്സിന് മുകളിലുള്ള 1,102 അഞ്ചാം വർഷക്കാർക്ക് അവസരം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ കേസിെൻറ അടിസ്ഥാനത്തിൽ 65നും 69നും ഇടയിൽ പ്രായമുള്ള അപേക്ഷകർക്ക് അവസരം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽനിന്നുള്ള അഞ്ചാംവർഷ അപേക്ഷകരായ 1,102 പേർക്ക് അവസരം നൽകിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ പുറപ്പെടുവിച്ചു.
പുതിയ ഹജ്ജ് നയപ്രകാരം തുടർച്ചയായി അഞ്ചാം വർഷം അപേക്ഷിക്കുന്നവർക്ക് നേരിട്ട് അവസരം നൽകിയിരുന്നില്ല. തുടർന്ന്, കേരളം കോടതിയെ സമീപിച്ചതോടെയാണ് 65നും 69നും ഇടയിൽ പ്രായമുള്ളവർക്ക് അനുമതി നൽകാൻ കോടതി നിർദേശിച്ചത്. അഞ്ചാം വർഷക്കാരായി ഇന്ത്യയിൽ ആകെ 1,965 പേർ മാത്രമാണുള്ളത്.
കേരളത്തിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇൗ വിഭാഗത്തിലുള്ള അപേക്ഷകരുണ്ട്. പുതുതായി അവസരം ലഭിച്ച അഞ്ചാം വർഷക്കാരായ മുഴുവൻ അപേക്ഷകരും പാസ്പോർട്ട്, ഫോേട്ടാ, മെഡിക്കൽ സർട്ടിഫിക്കറ്റ്, നിശ്ചിത മാതൃകയിലുള്ള ഡിക്ലറേഷൻ ഫോറം എന്നിവ സഹിതം ഏപ്രിൽ 30ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസിൽ നേരിട്ട് സമർപ്പിക്കണമെന്ന് അസി. സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ഹജ്ജ് ട്രെയിനർമാരിൽ നിന്നും ഹജ്ജ് കമ്മിറ്റി വെബ്സൈറ്റായ www.keralahajcommittee.comൽ നിന്നും ലഭിക്കും. പാസ്പോർട്ട് സമർപ്പിക്കേണ്ട ആവശ്യത്തിനായി ഞായറാഴ്ചയും ഒാഫിസ് തുറന്ന് പ്രവർത്തിക്കും.
പുതിയ ഹജ്ജ് ക്വോട്ട: കേരളത്തിന് 299 സീറ്റുകൾ
കൊണ്ടോട്ടി: സൗദി പുതുതായി ഇൗ വർഷം ഇന്ത്യക്ക് അനുവദിച്ച ക്വോട്ടയായ 5,000 എണ്ണം കേന്ദ്ര ഹജ്ജ് കമ്മിറ്റി വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു. മുസ്ലിം ജനസംഖ്യ അടിസ്ഥാനത്തിൽ പുതിയ ക്വോട്ടയിൽ കേരളത്തിന് 299 സീറ്റുകളാണ് ലഭിച്ചത്. കാത്തിരിപ്പ് പട്ടികയിൽ നിന്നുള്ളവർക്കാണ് പുതുതായി അവസരം ലഭിക്കുക.
പ്രവാസികൾ 30നകം പാസ്പോർട്ട് സമർപ്പിക്കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളായ തീർഥാടകരുടെ പാസ്പോർട്ട് തിങ്കളാഴ്ചക്കകം സമർപ്പിക്കണം. ഞായറാഴ്ചയും ഒാഫിസ് പ്രവർത്തിക്കുമെന്ന് അസി. സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
