ഹജ്ജ്: ആദ്യ ദിനം 13 അപേക്ഷകൾ
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ ആദ്യ ദിവസം ഏഴ് കവറുകളിലായി 13 അപേക്ഷകളാണ് ലഭിച്ചത്. ആദ്യദിനത്തിൽ ഒാൺലൈനായി ലഭിച്ച അപേക്ഷകെളല്ലാം ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. ഒാൺലൈൻ ആയതിനാൽ കുറ്റമറ്റ രീതിയിലാണ് ലഭിച്ചതെന്ന് അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങളിലും ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ ഏർപ്പെടുത്തിയ ഹജ്ജ് ഹെൽപ് െഡസ്ക്കുകളിലുമായാണ് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്. എല്ലാവരും ഒാൺലൈൻ മുഖേന അപേക്ഷ നൽകാൻ ശ്രമിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ ആവശ്യപ്പെട്ടു. ഇതിനായി അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് തലങ്ങളിലും ട്രെയിനർമാരുടെ ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ ഏഴുവരെയാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ട്രെയിനർമാരുടെ ഫോൺ നമ്പറുകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ (www.keralahajcommittee.org) ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
